Youth died | കാസർകോട്ടെ യുവാവ് അബുദബിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു
Jul 31, 2022, 15:17 IST
അബുദബി: (www.kasargodvartha.com) കാസർകോട് സ്വദേശിയായ യുവാവ് അബുദബിയിൽ താമസ സ്ഥലത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണുമരിച്ചു. പാണത്തൂർ പനത്തടി സ്വദേശിയും കുണിയ പള്ളാരത്ത് താമസക്കാരനുമായ നസീർ - സുലൈഖ ദമ്പതികളുടെ മകൻ മുഹമ്മദ് ശമീം (24) ആണ് മരിച്ചത്. ഞായറാഴ്ച പുലർചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.
ശമീം അബുദബി സിറ്റി വിമാനത്താവളത്തിനടുത്തുള്ള പലചരക്ക് കടയിൽ ജോലി ചെയ്തു വരികയായിരുന്നു. ജോലി കഴിഞ്ഞതിന് ശേഷം താമസ സ്ഥലത്ത് എത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. കെഎംസിസിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്.
അവധിക്ക് നാട്ടിലിലെത്തിയ ശമീം ഒരു വർഷം മുമ്പാണ് അബുദബിയിലേക്ക് തിരികെ വന്നത്. വാടക വീട്ടിൽ കഴിയുന്ന കുടുംബത്തിന് സ്വന്തമായി വീട് നിർമിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് കുടുംബത്തിന്റെ ഏക ആൺതരി വിടപറഞ്ഞത്. സഹോദരി: ഫാത്വിമത് ശംന.
Keywords: Abudhabi, Gulf, News, Kasaragod, Kerala, Top-Headlines, Death, Accident, Tragedy, Youth, KMCC, Panathur, Panathadi, Dead body, Youth died after falling from building in Abu Dhabi.