city-gold-ad-for-blogger

അബുദാബിയില്‍ സിലിണ്ടര്‍ തലയില്‍ വീണ് കാഞ്ഞങ്ങാട് സ്വദേശി മരിച്ചു

അബുദാബി: (www.kasargodvartha.com 11/10/2015) അബുദാബി മുസഫയില്‍ സിലിണ്ടര്‍ തലയില്‍ വീണ് കാഞ്ഞങ്ങാട് സ്വദേശി മരിച്ചു. പുഞ്ചാവിയിലെ പരേതനായ അബ്ദുര്‍ റഹ് മാന്‍  കൊളവയല്‍ ആസിയ ദമ്പതികളുടെ മകന്‍ ജാബിര്‍ (23) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് മരണ വിവരം വീട്ടില്‍ വിളിച്ചറിയിച്ചത്.

രണ്ടാഴ്ച മുമ്പാണ് ജാബിര്‍ ജോലിക്കായി അബുദാബിയിലെത്തിയത്. സിറ്റി ടെക് എന്ന ഫയര്‍ സേഫ്റ്റി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. കമ്പനിയിലേക്ക് കൊണ്ടുവന്ന സേഫ്റ്റി ഗ്യാസ് കുറ്റി താഴെ ഇറക്കുന്നതിനിടെ അടപ്പ് തെറിച്ച് തലയില്‍ പതിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം അബുദാബി ഷെയ്ഖ് ഖലീഫ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ജാബിറിന്റെ സഹോദരങ്ങളായ ഷബീറും, ജാഫറും അബുദാബിയിലാണ്. ജാഫര്‍ ജാബിര്‍ ജോലി ചെയ്യുന്ന അതേ കമ്പനിയുടെ മറ്റൊരു ബ്രാഞ്ചിലാണ്. റെയ്ഹാന, റഹീമ എന്നിവര്‍ സഹോദരിമാരാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനായുള്ള നടപടിക്രമങ്ങള്‍ ചെയ്തുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

(UPDATED)

അബുദാബിയില്‍ സിലിണ്ടര്‍ തലയില്‍ വീണ് കാഞ്ഞങ്ങാട് സ്വദേശി മരിച്ചു

Keywords : Abudhabi, Gulf, Death, Kasaragod, Kanhangad, Kerala, Punjavi, Jabir, Cylinder, Youngster dies after cylinder falls in to head. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia