ശാര്‍ജയില്‍ മരിച്ച കാസർകോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും
Feb 4, 2022, 10:02 IST
ദുബൈ: (www.kasargodvartha.com 04.02.2022) ശാര്‍ജയില്‍ മരണപ്പെട്ട കാസര്‍കോട് സ്വദേശിയുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. മധൂര്‍ കൂടല്‍ ആര്‍ ഡി നഗര്‍ ഗുവത്തടുക്ക ഹൗസിലെ എം കെ ചന്ദ്രൻ - സാവിത്രി ദമ്പതികളുടെ മകന്‍ സചിന്‍ എം സി (24) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
ശാര്‍ജ വിമാനത്തവാളത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. 10 മാസം മുമ്പാണ് ജോലിക്കായി ശാര്‍ജയിലെത്തിയത്. അവിവാഹിതനാണ്.
സഹോദരങ്ങള്‍: സുധീഷ് (ശ്രീകൃഷ്ണ ഹാര്‍ഡ് വെയര്‍), സതീഷ് (ഭീമാ ജ്വലെറി).
Keywords: Dubai, Gulf, News, Obituary, Death, Kasaragod, Natives, Sharjah, Madhur, Airport, Young man died in Sharjah.
സഹോദരങ്ങള്‍: സുധീഷ് (ശ്രീകൃഷ്ണ ഹാര്‍ഡ് വെയര്‍), സതീഷ് (ഭീമാ ജ്വലെറി).
Keywords: Dubai, Gulf, News, Obituary, Death, Kasaragod, Natives, Sharjah, Madhur, Airport, Young man died in Sharjah.