city-gold-ad-for-blogger

ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് ആരവങ്ങളുയര്‍ത്തി ഷാര്‍ജയില്‍ 'യിഫ വേള്‍ഡ് കപ്പ്'

ദുബൈ: (www.kasargodvartha.com 10.06.2014) കാല്‍പന്ത് കളിയുടെ ലോക മാമാങ്കത്തിന് ആരവങ്ങളുയര്‍ത്തി ഷാര്‍ജയില്‍ ഏകദിന ലോക കപ്പ്ഫുട്‌ബോള്‍ അനുകരണ മത്സരം സംഘടിപ്പിക്കുന്നു. പ്രവാസ ലോകത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് വെള്ളിയാഴ്ച വൈകട്ട് നാല് മണി മുതല്‍ ഷാര്‍ജയിലെ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലാണ് 'ഫിഫ' ലോകകപ്പിന്റെ അനുകരണമെന്നോണം 'സോനാസ്‌യിഫ വേള്‍ഡ് കപ്പ് 2014' മത്സരം അരങ്ങേറുന്നത്.

യു.എ.ഇ യിലെ യൂത്ത് ഇന്ത്യ ക്ലബ്ബും അജ്മാന്‍ സോനാ റോസ്റ്ററിയും ചേര്‍ന്നാണ് ഈ വ്യത്യസ്തമായ പന്ത് കളി ആവേശ മത്സരത്തിന് വേദിയൊരുക്കുന്നത്. ഫിഫ വേള്‍ഡ് കപ്പില്‍ അണിനിരക്കുന്ന പ്രമുഖ ടീമുകളുടെ യു.എ.ഇയിലെ ഫാന്‍സുകളും ക്ലബ്ബുകളുമാണ് മത്സരത്തില്‍ മാറ്റുരക്കാനിറങ്ങുക. അന്താരാഷ്ട്ര ഫുട്‌ബോള്‍ ടീമുകളുടെ ഫാന്‍സ് കളിക്കാര്‍ അണിനിരക്കുന്ന ഫുട്‌ബോള്‍ മേള ഗള്‍ഫ് രാജ്യങ്ങളില്‍ ഇതാദ്യമായാണ് ഷാര്‍ജയില്‍ അരങ്ങേറുന്നത്.

ലോകോത്തര പന്ത് കളി രാജാക്കന്‍മാരായ ബ്രസീല്‍, അര്‍ജന്റിന, സ്‌പെയിന്‍, ഹോളണ്ട്, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ജര്‍മനി തുടങ്ങിയ ടീമുകളെ പ്രതിനിധീകരിച്ച് യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നുളള ഫാന്‍സ് അസോസിയേഷന്‍, ക്ലബ്, സ്ഥാപനങ്ങള്‍ എന്നിവരാണ് കളിക്കാരെ കളത്തിലിറക്കുക. വിവിധ ടീമുകള്‍ക്ക് വേണ്ടി തമാം സ്‌പോര്‍ട്ടിംഗ് അബൂദാബി, ബീ മൊബൈല്‍, ജി 7 അല്‍ ഐന്‍, ടൈസീ, നെല്ലറ, ഹുമൈദ് ഓയില്‍, കോപ്പി കോര്‍ണര്‍, യൂത്ത് ഇന്ത്യ ക്ലബ് എന്നിവരാണ് കളിക്കാരെ ഇറക്കുന്നത്.

ഓരോ ടീമുകളും അവര്‍ പ്രതിനിധീകരിക്കുന്ന ടീമുകളുടെ ജേഴ്‌സി അണിഞ്ഞ് മത്സരത്തിനെത്തുന്നത് കാണികളില്‍ ഏറെ ആവേശം പടര്‍ത്തും. ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റായി നടത്തുന്ന മത്സരത്തിന് 15 മിനുട്ടാണ് ഓരോ കളിയുടെയും ദൈര്‍ഘ്യം. ഇതിലൂടെ സെമി ഫൈനലില്‍ എത്തുന്ന ടീമുകളെ മത്സരിപ്പിച്ച് വിജയികളെ കണ്ടെത്തുമെന്നും സംഘാടകര്‍ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് ആരവങ്ങളുയര്‍ത്തി ഷാര്‍ജയില്‍ 'യിഫ വേള്‍ഡ് കപ്പ്'

Keywords : Gulf, Football, Sports, World cup Football, Tournament.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia