പ്രതിഭകളുടെ പ്രകാശം പരത്തി ദുബൈ കെ.എം.സി.സി കലോത്സവം
Nov 28, 2014, 11:35 IST
ദുബൈ: (www.kasargodvartha.com 28.11.2014) പ്രവാസ ജീവിതത്തിനിടയില്‍ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ ദുബൈ കെ.എം.സി.സി ഒരുക്കിയ കലാ സാഹിത്യ മത്സരങ്ങള്‍ പ്രവാസികള്‍ക്ക് പുത്തനുണര്‍വ് നല്‍കി. കലോത്സവം യു.എ.ഇ കെ.എം.സി.സി ഉപദേശകസമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു.
കലയുടെയും സാഹിത്യത്തിന്റെയും ആത്യന്തിക ലക്ഷ്യം മനുഷ്യ നന്മയും സാഹോദര്യവുമാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു. ദുബൈ കെ.എം.സി.സി പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹ അധ്യക്ഷനായിരുന്നു. ഗര്‍ഹൂദ് എന്‍.ഐ മോഡല്‍ സ്‌കൂളില്‍ നടക്കുന്ന കലാ മത്സരങ്ങളില്‍ അഞ്ഞൂറിലധികം കലാ പ്രതിഭകളാണ് മാറ്റുരക്കുന്നത്.
രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച മത്സരങ്ങള്‍ രാത്രി വൈകിയും തുടരുകയാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവ മാന്വല്‍ അടിസ്ഥാനമാക്കി നടക്കുന്ന കലോത്സവത്തില്‍ ജില്ലകള്‍ തമ്മിലുള്ള ആവേശകരമായ മത്സരമാണ് നടക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ അഞ്ച് വേദികളിലായി 25 ഇനങ്ങളില്‍ ആണ് മത്സരം പുരോഗമിക്കുന്നത്.
പ്രസംഗം (മലയാളം, ഇംഗ്ലീഷ്), അറബി ഗാനം, കവിതാ പാരായണം, (മലയാളം) ഉര്‍ദു പദ്യം, മിമിക്രി, മോണോആക്റ്റ്, മാപ്പിളപാട്ട്, ദഫ്മുട്ട്, ഒപ്പന, കോല്‍ക്കളി, അറബന മുട്ട് എന്നീ ഇനങ്ങളില്‍ സ്‌റ്റേജ് മത്സരങ്ങളും ചെറുകഥ (മലയാളം) പ്രബന്ധം (മലയാളം, ഇംഗ്ലീഷ്), കവിതാ രചന, ക്വിസ്, കാര്‍ട്ടൂണ്‍, ഡ്രോയിംഗ്, പെയിന്റിംഗ് എന്നീ സ്‌റ്റേജ് ഇതര മത്സരങ്ങളുമാണ് കലാസാഹിത്യ മത്സരങ്ങളുടെ ഭാഗമായി നടക്കുന്നത്.
പ്രഗല്‍ഭരായ വിധികര്‍ത്താക്കള്‍ ആണ് മത്സരത്തിന്റെ വിധി നിര്‍ണയത്തിനായി നാട്ടില്‍ നിന്ന് എത്തിയിട്ടുള്ളത്. മുസ്ലീം യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി.കെ ഫിറോസ് മുഖ്യാഥിതിയായിരുന്നു. യു.എ.ഇ കെ.എം.സി.സി ജന.സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബൈ കെ.എം.സി.സി ജന. സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവര്‍ സംസാരിച്ചു. മറ്റു സംസ്ഥാന ഭാരവാഹികള്‍ സംബന്ധിച്ചു. ആര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ ഇസ്മാഈല്‍ ഏറാമല സ്വാഗതവും കണ്‍വീനര്‍ ഷഹീര്‍ കൊല്ലം നന്ദിയും പറഞ്ഞു.

Keywords : Gulf, Dubai, KMCC, Yahya-Thalangara, Kalolsavam, Inauguration.