city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യഫ തായലങ്ങാടി മെഗാ ഈവന്റ് വെള്ളിയാഴ്ച; നാട്ടിലും ആവേശം

ദുബൈ: (www.kasargodvartha.com 02.03.2017) കാസര്‍കോട്ടെ പ്രമുഖ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബുകളിലൊന്നായ യഫ തായലങ്ങാടിയുടെ മെഗാ ഈവന്റ് മാര്‍ച്ച് മൂന്നിന് വെള്ളിയാഴ്ച ദുബൈ അല്‍ ബുസ്താന്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കും.

ഇതിനോടനുബന്ധിച്ച് ഫുട്‌ബോള്‍ മത്സരവും നാടന്‍ കായിക മേളയും, ഫാമിലി മീറ്റും സംഘടിപ്പിക്കും. കൂടാതെ സാമൂഹിക കലാ കായിക മേളകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച തായലങ്ങാടിയിലെ പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിക്കും.

യഫ തായലങ്ങാടി മെഗാ ഈവന്റ് വെള്ളിയാഴ്ച; നാട്ടിലും ആവേശം


പരിപാടിയുടെ വിജയത്തിനായി മറ്റു ഗള്‍ഫ് നാടുകളിലുള്ള തായലങ്ങാടി സ്വദേശികളും ദുബൈയില്‍ എത്തിച്ചേരും. യഫയുടെ നാട്ടിലുള്ള പ്രവര്‍ത്തകര്‍ ഗള്‍ഫിലെ ആദ്യ കൂട്ടായ്മയ്ക്കും ഫുട്‌ബോള്‍ ടീമിനും ആശംസകളര്‍പ്പിച്ച ഫ് ളക്‌സ് ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ച് ടീമുകള്‍ക്ക് വേണ്ടി പ്രചരണം നടത്തിവരികയാണ്. പരിപാടി തത്സമയം നല്‍കുന്നതിനുള്ള ഒരുക്കങ്ങളും നടത്തിവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



Keywords: Dubai, Gulf, Thayalangadi, Sports, athletics, Football, Club, Arts, YAFA Thaylangadi, Mega Event, Al Busthan Ground Dubai, YAFA Thaylangadi Mega Event on Friday

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia