city-gold-ad-for-blogger

ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ നിന്നും മലയാളി ഉള്‍പെടെ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: (www.kasargodvartha.com 09.06.2019) നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും, സൗദി അധികൃതരുടെയും, സാമൂഹ്യപ്രവര്‍ത്തകരുടെയും സഹായത്തോടെ മൂന്ന് ഇന്ത്യന്‍ വനിതകള്‍ ദമ്മാം അഭയകേന്ദ്രത്തില്‍ നിന്നും നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. മലയാളിയായ ബീന എലിസബത്ത്, തമിഴ്‌നാട്ടുകാരിയായ സഖിയ ബീഗം, ഉത്തരപ്രദേശുകാരിയായ ശ്വേതാഗുപ്ത എന്നിവരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്.

സഖിയ ബീഗം ഒന്നരവര്‍ഷം മുന്‍പാണ് ദമ്മാമില്‍ ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിയ്ക്കെത്തിയത്. എന്നാല്‍ ജോലിസ്ഥലത്ത് സാഹചര്യങ്ങള്‍ മോശമായിരുന്നു. രാപകല്‍ വിശ്രമിയ്ക്കാന്‍ അനുവദിയ്ക്കാതെ ജോലി ചെയ്യിച്ച വീട്ടുകാര്‍, പക്ഷെ ശമ്പളം കൃത്യമായി കൊടുത്തില്ല. വഴക്കും, മാനസികപീഡനങ്ങളും ഏറെ സഹിയ്‌ക്കേണ്ടി വന്നതായി സഖിയ പറയുന്നു. ശമ്പളം മൂന്നു മാസത്തിലേറെയായി കിട്ടാതെ വന്നപ്പോള്‍, അവര്‍ ആ വീടില്‍ നിന്നും പുറത്തുചാടി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. പോലീസുകാര്‍ അവരെ ദമാം വനിതാഅഭയകേന്ദ്രത്തില്‍ എത്തിച്ചു.

ശ്വേതാഗുപ്ത അഞ്ചു മാസങ്ങള്‍ക്ക് മുമ്പാണ് ഒരു ദമ്മാമില്‍ സൗദിയുടെ വീട്ടില്‍ ജോലിയ്ക്കെത്തിയത്. നാലുമാസത്തെ ശമ്പളം കൃത്യമായി കൊടുത്തെങ്കിലും, ശാരീരിക മര്‍ദനവും, മാനസികപീഡനങ്ങളും കാരണം ആ വീട്ടിലെ ജോലി നരകതുല്യമായിരുന്നു എന്നാണ് ശ്വേതാഗുപ്ത പറയുന്നത്. സഹികെട്ട അവര്‍ ആരുമറിയാതെ പുറത്തിറങ്ങി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അഭയം തേടി. പോലീസുകാര്‍ അവരെ വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു.

കോട്ടയം സ്വദേശിനിയായ ബീന എലിസബത്ത് ആറു മാസങ്ങള്‍ക്ക് മുമ്പാണ് ഹൗസ്‌മെയ്ഡ് ആയി പ്രവാസലോകത്ത് എത്തിയത്. ജോലി ചെയ്ത വീട്ടുകാര്‍ ആദ്യ രണ്ടു മാസം മാത്രമേ ശമ്പളം കൊടുത്തുള്ളൂ. മൂന്നു മാസത്തോളം ശമ്പളകുടിശ്ശിക ആയതോടെ, അവര്‍ ആ വീട്ടില്‍ നിന്നും പുറത്തുകടന്ന്, സൗദി പോലീസുകാരുടെ സഹായത്തോടെ വനിതാ അഭയകേന്ദ്രത്തില്‍ എത്തുകയായിരുന്നു.

വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് മൂന്നു പേരും നാട്ടിലേയ്ക്ക് മടങ്ങാന്‍ സഹായം അഭ്യര്‍ത്ഥിയ്ക്കുകയായിരുന്നു. മഞ്ജു മണിക്കുട്ടന്‍ ഈ കേസുകള്‍ ഏറ്റെടുക്കുകയും, മൂവരുടെയും സ്‌പോണ്‍സര്‍മാരെ വിളിച്ചു സംസാരിക്കുകയും ചെയ്തു. എന്നാല്‍ സ്പോണ്‍സര്‍മാര്‍ സഹകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മഞ്ജു ഇന്ത്യന്‍ എംബസ്സി വഴി മൂവര്‍ക്കും ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കുകയും ചെയ്തു. റംസാന്‍ മാസമായതിനാല്‍ സൗദി സര്‍ക്കാര്‍ തന്നെ ഇവര്‍ക്ക് വിമാനടിക്കറ്റ് നല്‍കി.

ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ നിന്നും മലയാളി ഉള്‍പെടെ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ നാട്ടിലേയ്ക്ക് മടങ്ങി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Gulf, Top-Headlines, Women trapped in Dammam return back to India
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia