പെണ്‍കുട്ടികള്‍ക്ക് സ്വന്തം വീട്ടിലും രക്ഷയില്ലാത്ത കാലം: കബീര്‍ ബാഖവി
Jul 28, 2013, 16:00 IST
അബുദാബി: ധാര്‍മികതയുടെ അധഃപതനം എന്ന് പറയുന്നത് മദ്യപാനം വര്‍ദ്ധിക്കുക, വ്യഭിചാരം അധികരിക്കുക തുടങ്ങിയവയാണ്. പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിക്ക് വീട്ടില്‍ തന്റെ മുറിയുടെ വാതില്‍ ഭദ്രമായി പൂട്ടാതെ കിടന്നുറങ്ങാന്‍പറ്റാത്ത കാലമാണിത്. അയല്‍വാസിയെ പേടിച്ച് അല്ല, സ്വന്തം വീട്ടില്‍ അടുത്ത മുറിയില്‍ കിടന്നുറങ്ങുന്ന സ്വന്തം പിതാവിനെയും സഹോദരനെയും ഭയന്നാണ്. ആരെങ്കിലും കുട്ടിയുടെ പിതാവ് ആരെന്നു ചോദിച്ചാല്‍ തന്റെ പിതാവും തന്റെ കുട്ടിയുടെ പിതാവും ഒരാള്‍ തന്നെയെന്ന് ചൂണ്ടിക്കാട്ടി കൊടുക്കേണ്ടിവരുന്ന അവസ്ഥയാണ് ഇപ്പോള്‍. പ്രമുഖ വാഗ്മി ഹാഫിള് അഹ് മദ് കബീര്‍ ബാഖവി കാസര്‍കോട് വാര്‍ത്തയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍
പറഞ്ഞു.
ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ആറാം നൂറ്റാണ്ടിനെക്കാളും അധഃപതിച്ചതും ധാര്‍മികബോധം തീരെയില്ലാത്തതുമായ ഒരു കാലഘട്ടത്തിലാണ് നാം. 52 വയസുകാരനെ 51 പ്രാവശ്യം പട്ടാപകല്‍ വെട്ടികൊല്ലുന്ന നീതിബോധവും മനുഷ്യത്വവും തീരെയില്ലാത്ത കാലഘട്ടമാണിത്.
ഒരു മനുഷ്യന് ധാര്‍മികപരമായിട്ട് ജീവിക്കണമെങ്കില്‍ കണ്ടതിനെ കുറിച്ചുള്ള അറിവല്ല കാണാത്തതിനെ കുറിച്ചുള്ള അറിവാണ് വലുത്.
ഒരു സിനിമ പ്രവാചകനെ അവഹേളിച്ചു ഇറങ്ങിയിട്ടുണ്ടെങ്കില്‍ മത നേതൃത്വത്തിനു അതിനെ തടയാന്‍ കഴിയണം. ഈ അടുത്ത കാലത്ത് പ്രവാചക അവഹേളനം കൂടുതലുണ്ടാകുന്നത് ഒരേ സമൂഹത്തില്‍ നിന്നാണ്. കേരളത്തിലെ ചോദ്യപേപ്പര്‍ വിവാദം, സിനിമാ വിവാദം എന്നിവ ഉദാഹരണം. ഇന്ത്യ പോലുള്ള മതേതര രാഷ്ട്രത്തില്‍ ഈ വിവാദ സിനിമ നിരോധിക്കാന്‍ ഭാരത സര്‍ക്കാര്‍ കാണിച്ച ഇച്ഛാശക്തി അഭിനന്ദനാര്‍ഹമാണ്.
ഈ അടുത്ത നൂറ്റാണ്ടിലുണ്ടാകുന്ന ഇസ്ലാമിനെതിരെയുള്ള ഏറ്റവും വലിയ ആക്രമണം വിവിധ സംസ്‌കാരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് എന്ന് ചരിത്രകാരനായ സാമുവല്‍ ഹന്‍ട്ടിംഗ് പറഞ്ഞിട്ടുണ്ട്. വനിതാ കമ്മീഷന്‍ റിപോര്‍ട്ട് പ്രകാരം കേരളത്തിലെ 85 ശതമാനം വീടുകളിലും സമാധാനാന്തരീക്ഷമില്ല. ഇതില്‍ ഏറ്റവും കൂടുതല്‍ വേദനിക്കുന്നത് രക്ഷിതാക്കളുടെ മനസാണ്. ലോകത്തിനു വേഗതകൂടിയപ്പോള്‍ മക്കള്‍, മാതാപിതാക്കള്‍ എന്ന ഒരു ഗ്യാപ്പില്ല.
കുടുംബബന്ധങ്ങളുടെ തകര്‍ചയില്‍ ഏറ്റവും കൂടുതല്‍ വേദനിക്കുന്നത് ഉമ്മ തന്നെയായിരിക്കും. തന്റെ 'പ്രിയപ്പെട്ട ഉമ്മ' എന്ന വിഷയത്തിന് കാരണം തന്നെ ഉമ്മയുടെ വേദനയാണ്. നമ്മുടെ ചുറ്റും നടക്കുന്ന മാറ്റങ്ങള്‍ പ്രവാചകന്റെ അധ്യാപനങ്ങളുമായി കൂടി ചേര്‍ത്ത് അതിനെ കൂട്ടി വായിക്കാന്‍ കഴിയുന്ന ശേഷി നാം ഉണ്ടാക്കണം. മതപ്രഭാഷണങ്ങളും അതേ രീതിയിലേക്ക് മാറ്റപ്പെടണം. ലോകാവസാനം വരെ ലോകത്തുണ്ടാകുന്ന ഏതൊരു പ്രശ്‌നത്തെയും ഖുര്‍ആനിന്റെ വെളിച്ചത്തില്‍ വായിച്ചെടുക്കേണ്ടതാണ്.
പ്രബോധന മേഖലയിലെ ഏറ്റവും പ്രധാനപെട്ടതാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക്. ഖുര്‍ആനിലെ 6,600 ഓളം വരുന്ന സൂക്തങ്ങളില്‍ ആയിരത്തോളം സൂക്തങ്ങള്‍ ശാസ്ത്ര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടതാണ്. ഖുര്‍ആന്‍ മതഗ്രന്ഥം എന്നതിനപ്പുറം ലോകത്തിന്റെ എല്ലാ മേഖലകളെയും വിപുലീകരിച്ചു കാണിക്കുന്ന ഒരു ഗ്രന്ഥംകൂടിയാണ്. വായനയുടെ ലോകം വിശാലമാക്കാന്‍ ടെക്‌നോളജി പരമാവധി ഉപയോഗിക്കണമെന്നാണ് തന്റെ അഭിപ്രായം.
ടെക്‌നോളജിയില്‍ ഏറ്റവും പ്രധാനപെട്ട ഒരു വലിയ കണ്ടുപിടിത്തമായിരുന്നു ദൈവഗണം. ഭൂമിയല്ലാത്ത ഒരു ഭൗമാന്തരഗോളത്തില്‍ താമസിക്കാന്‍ കഴിയുമോയെന്നാണ് മനുഷ്യന്റെ നിരീക്ഷണം. നീല്‍ ആംസ്‌ട്രോംഗ് മരിച്ചതിനു ശേഷമാണ് താന്‍ ഇങ്ങനെയൊരു വിഷയത്തിന്റെ പൂര്‍ണതയില്‍ എത്തുന്നതെന്നും അഹ് മദ് കബീര്‍ ബാഖവി പറഞ്ഞു.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മാടായി, അഴീക്കോട് മണ്ഡലം കെ.എം.സി.സി നടത്തിയ വചന ദീപ്തി-2012 എന്ന പരിപാടിയില്‍ ' കാഴചയ്ക്കപ്പുറം 'എന്ന വിഷയത്തില്‍ പ്രഭാഷണം നടത്താനെത്തിയതായിരുന്നു അദ്ദേഹം.
-അബൂബക്കര്‍ പു റത്തീല്‍
Keywords: Article, Abudhabi, Technology, Kabeer Baqvi, Interview, Indian Islamic Centre, Aboobacker, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.