ഭര്‍ത്താവിനെ ഞെട്ടിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി; ഇഷ്ടപ്പെട്ടില്ല, ഒടുവില്‍ യുവതിക്ക് വിവാഹമോചനം
Mar 19, 2019, 11:14 IST
അല്‍ഐന്‍: (www.kasargodvartha.com 19.03.2019) ഭര്‍ത്താവിനെ ഞെട്ടിക്കാനും സൗന്ദര്യം വര്‍ദ്ധിക്കാനും വേണ്ടി പ്ലാസ്റ്റിക് സര്‍ജറി നടത്തിയ യുവതിക്ക് ഒടുവില്‍ വിവാഹമോചനം. തന്റെ അനുവാദമില്ലാതെ ഭാര്യ ചെയ്ത പ്രവര്‍ത്തി ഇഷ്ടപ്പെട്ടില്ലെന്നും വിവാഹ മോചനം വേണമെന്നും ആവശ്യപ്പെട്ട് യുവാവ് അല്‍ഐന്‍ കോടതിയെ സമീപിച്ചപ്പോഴാണ് കോടതി വിവാഹമോചനത്തിന് അനുമതി നല്‍കിയത്.
ഭര്‍ത്താവ് രണ്ടു മാസത്തെ യാത്രയ്ക്ക് പോയ സമയം മുഖത്തെ ചുളിവുകളും മറ്റും മാറ്റാനും ചെറിയ രൂപമാറ്റം വരുത്താനും യുവതി പ്ലാസ്റ്റിക് സര്‍ജറി നടത്തുകയായിരുന്നുവെന്നാണ് കോടതി രേഖകളില്‍ പറയുന്നത്. യാത്രയ്ക്കു ശേഷം തിരിച്ചെത്തുന്ന ഭര്‍ത്താവിന് സര്‍പ്രൈസ് നല്‍കാനായിരുന്നു ഭാര്യ ഇങ്ങനെ ചെയ്തത്. എന്നാല്‍ സ്വാഭാവിക സൗന്ദര്യം ഇഷ്ടപ്പെട്ടിരുന്ന ഭര്‍ത്താവിന് പ്ലാസ്റ്റിക് സര്‍ജറി പോലുള്ള കാര്യങ്ങളോട് വലിയ എതിര്‍പ്പുമായിരുന്നു. തന്റെ അനുവാദമില്ലാതെ ഭാര്യ ശസ്ത്രക്രിയയ്ക്ക് വിധേയായി എന്ന കാരണം പറഞ്ഞാണ് വിവാഹ മോചനം തേടിയത്.
ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് ശസ്ത്രക്രിയ ചെയ്തതെന്നും ഇക്കാര്യം ഭര്‍ത്താവിനെ അറിയിക്കാന്‍ സാധിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഭാര്യ അറിയിച്ചുവെങ്കിലും ഭര്‍ത്താവ് വിവാഹമോചനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Gulf, Top-Headlines, husband, House-wife, Woman surprises husband in UAE with plastic surgery, he divorces her
< !- START disable copy paste -->