സഊദിയില്‍ ഉറുമ്പിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു
Jun 24, 2017, 09:41 IST
റിയാദ്: (www.kasargodvartha.com 24.06.2017) സഊദിയില്‍ വിഷ ഉറുമ്പിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു. കണ്ണൂര്‍ മടക്കര സ്വദേശിനിയായ ഷംറിന്‍ സഹേഷ് (36) ആണ് മരിച്ചത്. ഷംറീന് ഉറുമ്പുകടി അലര്‍ജിയുണ്ടായിരുന്നു. യുവതിക്ക് വീടിനു പുറത്തുവെച്ചാണ് ഉറുമ്പുകടിയേറ്റത്. തുടര്‍ന്ന് ശ്വാസതടസം അനുഭവപ്പെട്ട യുവതിയെ ഉടന്‍ ഉബൈദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
കണ്ണൂര്‍ താണ പോസ്റ്റോഫീസിനു സമീപത്തെ പള്ളിക്കണ്ടി സഹേഷാണ് ഭര്‍ത്താവ്. ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരനായ സഹേഷിനൊപ്പം വര്‍ഷങ്ങളായി റിയാദില്‍ താമസിച്ചു വരികയായിരുന്നു. മക്കള്‍: സഹല്‍, ഷിറിന്‍. സഹല്‍ ഈയിടെ റിയാദ് ബാഴ്സലോണ അക്കാദമിയുടെ അണ്ടര്‍ 11 ടീമിന്റെ ഭാഗമായി സ്പെയിനില്‍ ബാഴ്സലോണയുടെ ഗ്രൗണ്ടായ നൗകാമ്പില്‍ ടൂര്‍ണമെന്റ് കളിച്ചിരുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ഷംറിന്റെ മൃതദേഹം അല്‍റാജ്ഹി മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിനു ശേഷം നസീം ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Riyadh, Gulf, Top-Headlines, news, Death, Woman is bitten to death by poisonous ants
Keywords: Riyadh, Gulf, Top-Headlines, news, Death, Woman is bitten to death by poisonous ants