കുവൈത്തില്‍ പ്രവാസി വനിത താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍
Jun 2, 2021, 08:56 IST
കുവൈത്ത് സിറ്റി: (www.kasargodvartha.com 02.06.2021) കുവൈത്തില്‍ പ്രവാസി വനിതയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഫര്‍വാനിയയിലെ അപാര്‍ട്‌മെന്റില്‍ 44കാരിയായ ഫിലിപ്പൈന്‍സ് സ്വദേശിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അപാര്‍ട്‌മെന്റില്‍ മറ്റ് സുഹൃത്തുക്കളോടൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്.
കയറുപയോഗിച്ച് കുരുക്കുണ്ടാക്കി കെട്ടിടത്തിന്റെ സീലിങില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. സുഹൃത്തുക്കളിലൊരാളാണ് വിവരം പൊലീസില്‍ അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Keywords: Kuwait City, News, Gulf, World, Top-Headlines, Woman, Death, Police, Woman found dead in Kuwait