യുഎഇയുടെ 50-ാമത് ദേശീയ ദിനം; വിമാന ടികെറ്റുകള്‍ക്ക് 50% ഇളവ് പ്രഖ്യാപിച്ച് വിസ് എയര്‍ അബൂദബി
അബൂദബി: (www.kasargodvartha.com 24.11.2021) വിമാന ടികെറ്റുകള്‍ക്ക് 50% ഇളവ് പ്രഖ്യാപിച്ച് വിസ് എയര്‍ അബൂദബി. യുഎഇയുടെ 50-ാമത് ദേശീയ ദിനത്തിന്റെ ഭാഗമായാണ് തീരുമാനം. കൂടാതെ 50 പേര്‍ക്ക് സൗജന്യ മടക്കയാത്ര ടികെറ്റ് നല്‍കുന്ന ഫോടോ മത്സരവും വിസ് എയര്‍ ഒരുക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴിയാണ് മത്സരം നടക്കുക.
യുഎഇയുടെ പ്രമുഖ ലാന്‍ഡ്മാര്‍കിന്റെ ഫേടോയെടുത്ത് #UAE50WithWIZZ എന്ന ഹാഷ്ടാഗ് നല്‍കി പോസ്റ്റ് ചെയ്യുക. Wizzair എന്ന് ടാഗ് ചെയ്യുകയും വേണം. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ഫോടോകള്‍ വിസ് എയറിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്യും. വിമാന കമ്പനി സര്‍വീസ് നടത്തുന്ന ഏത് സെക്ടറിലേക്കും 2022 മാര്‍ച് 26 വരെ യാത്ര ചെയ്യാവുന്ന ടികെറ്റാണ് സൗജന്യമായി ലഭിക്കുക.
അതേസമയം യുഎഇയുടെ 50ാമത് ദേശീയ ദിനം പ്രമാണിച്ച് രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികളാണ് ഒരുങ്ങുന്നത്. വാരാന്ത്യ അവധി ദിവസങ്ങള്‍ ഉള്‍പെടെ നാല് ദിവസമാണ് വിവിധ മേഖലകളിലെ ജീവനക്കാര്‍ക്ക് അവധി ലഭിക്കുക.
Keywords: Abudhabi, News, Gulf, World, Top-Headlines, Flight, Wizz Air Abu Dhabi offers 50% off on flights to all destinations