ദുബൈ-കാസര്‍കോട് കെ.എം.സി.സി പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കും: യഹ്‌യ തളങ്കര
Jul 7, 2012, 21:01 IST
കാസര്‍കോട്: ദുബൈ-കാസര്‍കോട് കെ.എം.സി.സി. ജില്ലാ കമ്മിറ്റി ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ജൂലൈ ആറിനുശേഷം ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ തന്റെ മധ്യസ്ഥതയില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗം തീരുമാനമെടുത്തതിരുന്നതായി യു.എ.ഇ.-കെ.എം.സി.സി. വൈസ് പ്രസിഡന്റ് യഹ്‌യ തളങ്കര പറഞ്ഞു. ഇതിനിടയില്‍വരുന്ന വാര്‍ത്തകള്‍ക്കൊന്നും അടിസ്ഥാനമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈ-കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹരിത സാന്ത്വനം പരിപാടിയില്‍ നിന്നും ചിലര്‍ വിട്ടുനിന്നു എന്ന് പറയുന്നത് ശരിയല്ല. ജില്ലാ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രശ്‌നം ഉണ്ടായപ്പോള്‍ പരിപാടി നിശ്ചയിച്ച പ്രകാരം തന്നെ നടത്താന്‍ മധ്യസ്ഥ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രശ്‌ന പരിഹാരത്തിനായിയുള്ള ഫോര്‍മുല ഉണ്ടാക്കാനും തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആരെങ്കിലും പരിപാടിയില്‍ നിന്ന് മാറിനിന്നിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികം മാത്രമാണ്. കെ.എം.സി.സി. പ്രവര്‍ത്തകര്‍ ഒറ്റകെട്ടായിതന്നെ പ്രവര്‍ത്തന രംഗത്ത് സജ്ജരാകും. വരുന്ന റമസാന്‍ മാസത്തില്‍ കെ.എം.സി.സി. ജീവകാരുണ്യ-റിലീഫ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കികൊണ്ട് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kasaragod, Yayha Thalangara, Dubai KMCC.
Related News: