ദമാമില്‍ ഹാജിമാര്‍ക്ക് സ്വീകരണം നല്‍കി
Nov 17, 2011, 20:12 IST
ദമാം: വിശുദ്ധ ഹജജ് കര്‍മ്മം നിര്‍വ്വഹിച്ച് തിരിച്ചെത്തിയ ഹാജിമാര്‍ക്ക് കെ.ഐ.ജി. ഹജജ് ഗ്രൂപ്പ് ദമാം- അല്‍ കോബാര്‍ സോണല്‍ കമ്മിറ്റി സ്വീകരണം നല്‍കി. ബുധനാഴ്ച വൈകുന്നേരം ദമാം റോസ് റെസ്‌റ്റോറന്റില്‍ വെച്ച് നടന്ന പരിപാടിയില്‍ കെ.ഐ.ജി അഖില സൗദി പ്രസിഡന്റ് കെ.എം.ബഷീര്‍ സന്ദേശം നല്‍കി. പ്രവാചകന്മാര്‍ മനുഷ്യ സമൂഹത്തിന് നല്‍കിയ നന്മയുടെയും, മാനവികതയുടെയും മാര്‍ഗ്ഗ ദര്‍ശനം ഈ കാല ഘട്ടത്തില്‍ ഏറ്റെടുത്ത് നിര്‍വ്വഹിക്കാന്‍ പ്രതിജ്ഞ ചെയ്താണ് ഓരോ ഹാജിയും അറഫയില്‍ നിന്ന് മടങ്ങുന്നതെന്ന് അദ്ധേഹം ഓര്‍മ്മപ്പെടുത്തി.
Keywords: Dammam, Hajj, KIG Hajj Group
ചടങ്ങില്‍ പങ്കെടുത്ത ഹാജിമാര്‍ തങ്ങളുടെ ഹജജ് അനുഭവങ്ങള്‍
വിശദീകരിച്ചു. ഷബീര്‍ അഹ്മദ് ഖിറാഅത്ത് നടത്തിയ പരിപാടിയില്‍ ഷാജി മുതുവട്ടൂര്‍ സ്വാഗതം പറഞ്ഞു.
വിശദീകരിച്ചു. ഷബീര്‍ അഹ്മദ് ഖിറാഅത്ത് നടത്തിയ പരിപാടിയില്‍ ഷാജി മുതുവട്ടൂര്‍ സ്വാഗതം പറഞ്ഞു.
Keywords: Dammam, Hajj, KIG Hajj Group