മറ്റുരാജ്യങ്ങളുടെ വിമാനങ്ങള്‍ തങ്ങളുടെ ആകാശത്തിലൂടെ ഖത്തറിലേക്ക് പറക്കുന്നത് വിലക്കില്ലെന്ന് യു എ ഇ
Jun 14, 2017, 11:57 IST
ദുബൈ: (www.kasargodvartha.com 14.06.2017) മറ്റുരാജ്യങ്ങളുടെ വിമാനങ്ങള്‍ തങ്ങളുടെ ആകാശത്തിലൂടെ ഖത്തറിലേക്ക് പറക്കുന്നത് വിലക്കില്ലെന്ന് യു എ ഇ. യു എ ഇ, സൗദി തുടങ്ങിയ അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര-ഗതാഗത ബന്ധങ്ങള്‍ വിച്ഛേദിച്ചത് ഖത്തറിലേക്കുള്ള യാത്രക്കാര്‍ക്ക് ഏരെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. എന്നാല്‍ ആകാശ വിലക്ക് ഏര്‍പ്പെടുത്തിയത് ഖത്തര്‍ വിമാനങ്ങള്‍ക്ക് മാത്രമാണന്നും മറ്റു രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് തങ്ങളുടെ ആകാശത്തിലൂടെ തന്നെ പറക്കാമെന്നും യുഎഇ അറിയിച്ചു.
നേരത്തെ ഖത്തറിലേക്കും തിരിച്ചും പറക്കുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ക്കെല്ലാം തന്നെ യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ വിമാനങ്ങളായ എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വെയ്സ്, എയര്‍ ഇന്ത്യ എക്സ്പ്രസ്സ്, ഇന്‍ഡിഗോ തുടങ്ങിയ വിമാനങ്ങള്‍ പാക്കിസ്ഥാന്റെയും ഇറാന്റെയും ആകാശപരിധിയിലൂടെയായിരുന്നു ഖത്തറിലേക്ക് സര്‍വ്വീസ് നടത്തിയിരുന്നത്. ഇതുവഴി ഖത്തറിലെത്താന്‍ വിമാനങ്ങള്‍ ഒന്നര മണിക്കൂര്‍ അധികം സമയം എടുത്തിരുന്നതിനാല്‍ ഇത് യാത്രക്കാരെ ഏറെ വലച്ചിരുന്നു.
അതേ സമയം യുഎഇയുടെ ആകാശം ഉപയോഗിക്കണമെങ്കില്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും പേരും പൗരത്വവും വിമാനത്തിലെ ചരക്കിന്റെ വിവരവും കാണിച്ച് 24 മണിക്കൂര്‍ മുമ്പ് അംഗീകാരം വാങ്ങിയിരിക്കണമെന്നാണ് നേരത്തെയുണ്ടായിരുന്ന തീരുമാനം. അതേ സമയം ചൊവ്വാഴ്ച മുതല്‍ യുഎഇയുടെ വ്യാമായാന പാതയിലൂടെ തന്നെയാണ് ഖത്തര്‍ സര്‍വ്വീസ് നടത്തിയതെന്ന് ജെറ്റ് എയര്‍വെയ്സ് വക്താവ് അറിയിച്ചു. തങ്ങള്‍ ഇതേ കുറിച്ച് പഠിച്ച് കൊണ്ടിരിക്കുകയാണന്ന് മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ഖത്തറിലേക്ക് പറക്കുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ വക്താവ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, Qatar, Flight, We will not prohibit flying other countries flights to Qatar: UAE.