കൂളിക്കുന്ന് മദ്യഷാപ്പ് വിരുദ്ധ പ്രതിജ്ഞയുമായി വീകെയര്‍ മീത്തല്‍ മാങ്ങാട് ദുബൈയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
Mar 19, 2017, 10:45 IST
ദുബൈ: (www.kasargodvartha.com 19.03.2017) കൂളിക്കുന്ന് ബീവറേജസ് ഔട്ട്‌ലെറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രവാസികളും പ്രതിഷേധത്തില്‍. മീത്തല്‍ മാങ്ങാട് വികെയര്‍ പ്രവര്‍ത്തകര്‍ ദുബൈ ഹമരിയ പാര്‍ക്കില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ മദ്യഷാപ്പ് വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. സമാധാന ഗ്രാമാന്തരീക്ഷത്തില്‍ ഒത്തൊരുമയോടെ കഴിയുന്ന ജനവാസ കേന്ദ്രമായ കൂളിക്കുന്ന് ജനരോഷം വകവെക്കാതെ ബീവറേജസ് ഔട്ട്‌ലറ്റ് സ്ഥാപിക്കാനുള്ള നീക്കം മനുഷ്യാവകാശ ലംഘനമാണെന്നും ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു.
രണ്ട് വര്‍ഷത്തോളമായി സാമൂഹ്യ - സാംസ്‌കാരിക - വിദ്യാഭ്യാസോന്നമന മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന മീത്തല്‍ മാങ്ങാട് വികെയര്‍ യു എ ഇ മീറ്റില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് അബ്ദുല്ല തൊട്ടിയിലിനെ ആദരിച്ചു. വികെയര്‍ മീത്തല്‍ മാങ്ങാട് സെക്രട്ടറി ഫൈസല്‍ മുഹമ്മദ് പ്രശസ്തി പത്രം കൈമാറി. അബ്ദുല്‍ ജലീല്‍ നിസാമി എരുമാട് അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ എ കെ പ്രകാശ് മദ്യഷാപ്പ് വിരുദ്ധ കൂട്ടായ്മയ്ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിക്കാനെത്തി.

വികെയര്‍ വൈസ് പ്രസിഡന്റ് മജീദ് അജ്മാന്‍, ജോയിന്റ് സെക്രട്ടറി ഷാഫി മൊട്ടയില്‍, അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങളായ സിദ്ദീഖ്, ഖാദര്‍ തുടങ്ങിയവര്‍ പ്രതിഷേധ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി. അബ്ദുല്ല മെട്രോ, റഹ് മാന്‍ ഫരീദ്, മഷ്ഹൂദ് അജ്മാന്‍, സലാം ഗല്‍ദാരി, ഫൈസല്‍ മൊട്ടയില്‍, ഹസൈനാര്‍, റഫീഖ് ഉമ്മര്‍, അനീസ് മുഹമ്മദ്, സാദിഖ്, നവാബ്, റഫീഖ്, നാസിര്‍ ദുബൈ, ആസിഫ് ടി എച്ച്, റസാഖ് എറമു തുടങ്ങിയവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Protest, Natives, Meet, Mangad, Gulf, Beverages Outlet, We Care Mangad.