city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മക്ക ഹറം പള്ളിയുടെ ഗേറ്റിലേക്ക് കാറിടിച്ചുകേറ്റി സൗദി നിവാസി; സുരക്ഷാക്രമീകണങ്ങളെല്ലാം തകര്‍ത്ത് അകത്ത് കയറിയ ഇയാളെ ഉടന്‍ തന്നെ അറസ്റ്റുചെയ്തു നീക്കി; വിഡിയോ കാണാം

മക്ക: (www.kvartha.com 31.10.2020) മക്ക ഹറം പള്ളിയുടെ ഗേറ്റിലേക്ക് കാറിടിച്ചുകേറ്റി സൗദി നിവാസി. സുരക്ഷാക്രമീകണങ്ങളെല്ലാം തകര്‍ത്ത് അകത്ത് കയറിയ ഇയാളെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. വെള്ളിയാഴ്ച രാത്രി പത്തര മണിയോടെയാണ് തീര്‍ത്തും അസാധാരണമായ സംഭവം മക്ക ഹറം പള്ളിയുടെ പരിസരത്ത് അരങ്ങേറിയത്. 

അസ്വാഭാവികമായ സാഹചര്യത്തില്‍ കാറുമായി എത്തിയ സൗദി സ്വദേശി പള്ളിയുടെ തെക്ക് ഭാഗത്തെ ഗേറ്റിലേക്ക് കാറോടിച്ചു കയറ്റുകയായിരുന്നു. സുരക്ഷാക്രമീകണങ്ങളെല്ലാം തകര്‍ത്ത് യാത്രികന്‍ കാര്‍ ഗേറ്റിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നുവെന്ന് സൗദിയിലെ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

അസ്വാഭാവികമായ സാഹചര്യത്തില്‍ കണ്ടെത്തിയ യാത്രികനെ അധികൃതര്‍ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തുവെന്നും ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. തകര്‍ന്നു തരിപ്പണമായ സെഡാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്നീട് നീക്കം ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ മസ്ജിദാണ് സൗദി അറേബ്യയിലെ മക്കയില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദുല്‍ ഹറാം അഥവാ ഹറം പള്ളി. ഈ പള്ളിയുടെ കേന്ദ്രബിന്ദു കഅബയാണ്. ക്യൂബ് ആകൃതിയിലുള്ള കഅബയാണ് ഇവിടെയുള്ളത്. കൊറോണ വൈറസിന്റേയും പകര്‍ച്ചവ്യാധിയുടെയും പശ്ചാത്തലത്തില്‍ പള്ളി അധികൃതര്‍ അടച്ചുപൂട്ടിയിരുന്നുവെങ്കിലും അടുത്തിടെ നിയന്ത്രണങ്ങളോടെ പള്ളി വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തിരിക്കുകയാണ്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയോടെയായിരുന്നു ഇത്തവണത്തെ ഹജ്ജ് കര്‍മങ്ങളും നടത്തിയത്. മുന്‍വര്‍ഷങ്ങളില്‍ 30 ലക്ഷത്തോളം പേര്‍ വരെയുണ്ടായിരുന്ന അറഫ സംഗമത്തില്‍ ഇത്തവണ ആയിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് പങ്കെടുക്കുന്നത്.
മക്ക ഹറം പള്ളിയുടെ ഗേറ്റിലേക്ക് കാറിടിച്ചുകേറ്റി സൗദി നിവാസി; സുരക്ഷാക്രമീകണങ്ങളെല്ലാം തകര്‍ത്ത് അകത്ത് കയറിയ ഇയാളെ ഉടന്‍ തന്നെ അറസ്റ്റുചെയ്തു നീക്കി; വിഡിയോ കാണാം


Keywords:  Watch: Saudi man crashes car into gates of Mecca’s Grand Mosque, Makha, News, Car, Masjid, Gulf, World, Top-Headlines, Video.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia