ഖത്തറില്‍ ട്രാഫിക് നിയമം കര്‍ശനമാക്കുന്നു; മഞ്ഞക്കോളങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയാല്‍ പിടിവീഴും, പിഴ 500 റിയാല്‍
Oct 10, 2017, 09:47 IST
ദോഹ: (www.kasargodvartha.com 10.10.2017) ഖത്തറില്‍ ട്രാഫിക് നിയമം കര്‍ശനമാക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമെന്നോണം മഞ്ഞക്കോളങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നവരെ പിടികൂടി 500 റിയാല്‍ പിഴ ഈടാക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടാതെ മൂന്ന് പോയിന്റുകള്‍ പിഴയായി രേഖപ്പെടുത്തുകയും ചെയ്യും.
സിഗ്‌നലുകളിലെ ജംഗ്ഷനുകളിലെ മഞ്ഞ കോളങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇവിടെ വാഹനങ്ങള്‍ക്ക് നിര്‍ത്തുന്നത് വിലക്കിയത്. സിഗ്‌നലുകളില്‍ നിന്ന് വാഹനം അപ്പുറം കടക്കുമെന്ന് ഉറപ്പ് വരുത്തി മാത്രമേ എടുക്കാവൂവെന്ന് ഖത്തര്‍ ട്രാഫിക് വിഭാഗം കണ്‍ട്രോള്‍ റൂം ഓഫീസര്‍ അഹ് മദ് അലി അല്‍കുവാരി പറഞ്ഞു.
തിരക്ക് കൂടുതലുള്ള സമയങ്ങളില്‍ സിഗ്‌നലുകളില്‍ വാഹനങ്ങള്‍ മുന്നോട്ടുനീങ്ങാതെ നില്‍ക്കുന്നത് സമയനഷ്ടത്തിനും ഇടയാക്കുന്നുണ്ട്. ഇതൊഴിവാക്കാന്‍ വാഹനം ഓടിക്കുന്നവര്‍ സിഗ്‌നല്‍ കടക്കാന്‍ കഴിയുമെന്ന് ഉറപ്പ് വരുത്തി മാത്രമേ വാഹനം മുന്നോട്ട് എടുക്കാവൂവെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, news, Top-Headlines, Vehicles, Warning against blocking yellow box at junctions