കല്ലട്ര മാഹിന്‍ ഹാജിക്ക് ദുബൈയില്‍ സ്വീകരണം നല്‍കി
May 31, 2012, 16:53 IST
ദുബൈ: കാസര്‍കോട് ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിക്ക് ദുബൈ കാസര്‍കോട് ജില്ലാ കെ.എം.സി.സി.സ്വീകരണം നല്‍കി. ദുബൈ കെ.എം.സി.സി ഹാളില്‍ നടന്ന സ്വീകരണയോഗം സംസ്ഥാന പ്രസിഡണ്ട് പി.കെ.അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിചാണ്ടി ജില്ലാ കമ്മിറ്റിയുടെ ഉപഹാരം നല്‍കി.
ഖാദര്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് വെന്നിയുര്‍, ഹസൈനാര്‍ തോട്ടുംഭാഗം, സി.കെ.ഖാദര്‍ കണ്ണൂര്‍, മുനീര്‍ ചെര്‍ക്കളം, സി.കെ.അബ്ദുല്‍ ഖാദര്‍, ഹസൈനാര്‍ ബീജന്തടുക്ക, മുഹമ്മദലി തൃക്കരിപ്പൂര്‍, ബോസ് അഷ്‌റഫ് മേല്‍പറമ്പ്, സി.എച്ച് നുറുദ്ദീന്‍, ടി.കെ.മുനീര്‍ ബന്താട്, അയ്യുബ് ഉറുമി, യുസുഫ് മുക്കുട്, ഇല്യാസ് കട്ടക്കാല്‍, സുബൈര്‍ പി.എം തുടങ്ങിയവര്‍ സംബന്ധിച്ചു.
അബ്ദുല്ല ആറങ്ങാടി സ്വാഗതവും ടി.ആര്‍ ഹനീഫ നന്ദിയും പറഞ്ഞു.
Keywords: Dubai, Kallatra Mahin Haji, KMCC, Kasaragod.