city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വേക്കപ്പ് ബുറൈദ ഘടകം മെമ്പര്‍ഷിപ്പ് ക്യാമ്പയിനും കുടുംബമേളയും 15 ന്

ജിദ്ദ: (www.kasargodvartha.com 04.09.2016) വേക്കപ്പ് ബുറൈദ ഘടകം സംഘടിപ്പിക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിനും കുടുംബ മേളയും സെപ്റ്റംബര്‍ 15ന് ബുറൈദ അല്‍ ഹയാത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

ഇളം കുരുന്നുകളില്‍ രാജ്യ സ്‌നേഹം വളര്‍ത്തുക, പരസ്പര സഹകരണം ഊട്ടിയുറപ്പിക്കുക, വിശാല മനസ്‌കത വിഭാവനം ചെയ്യുക, അവരിലെ സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കുക, സമൂഹത്തോടുള്ള പ്രതിബദ്ധത കാത്തുസൂക്ഷിക്കാന്‍ പ്രേരിപ്പിക്കുക, അശരണരുടെ കണ്ണീരൊപ്പുന്നതില്‍ ഔത്സുക്യം ഉളവാക്കുക, പ്രകൃതിയോടും അതിലെ ജീവജാലങ്ങളോടുമുള്ള കടമകളും കടപ്പാടുകളും ബോധ്യപ്പെടുത്തുക തുടങ്ങിയവയാണ് കുട്ടികളിലൂടെ കുടുംബ സദസ്സ് ലക്ഷ്യമിടുന്നത്.

പ്രവാസികളില്‍ ഗൃഹാതുരത്വത്തിന്റെ ഓര്‍മകളുണര്‍ത്തി കുടുംബമേളയും വേക്കപ്പ് സംഘടിപ്പിക്കുന്നു. 200 ദിര്‍ഹമോ തത്തുല്യ ഇതര കറന്‍സികളോ ആണ് വേക്കപ്പിന്റെ മെമ്പര്‍ഷിപ്പ് തുക. ആദ്യ പാദത്തില്‍ 300 പേര്‍ക്കാണ് മെമ്പര്‍ഷിപ്പ് നല്‍കുക. പിന്നീട് ആവശ്യാനുസരണം അംഗത്വ ബലവും തുകയും വര്‍ധിപ്പിക്കും. ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും അംഗങ്ങള്‍ക്ക് തുല്യമായി വീതിയ്ക്കും. അവരില്‍ നിന്നും ചെറുകിട സംരംഭങ്ങള്‍ക്ക് മുതല്‍മുടക്കുന്നവര്‍ക്ക് ലാഭത്തിന്റെ 70 ശതമാനം വീതിച്ച് നല്‍കും. 20 ശതമാനം നടത്തിപ്പുകാര്‍ക്കുള്ള ലാഭമാണ്. 10 ശതമാനം വേക്കപ്പിന്റെ ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് നീക്കി വെയ്ക്കും.

ടി എ മുഹമ്മദ് തൈവളപ്പ്, സലാം ചൗക്കി, ഇഖ്ബാല്‍ നെല്ലിക്കുന്ന്, കോപ്പ മുഹമ്മദ്, ഇഖ് രിമത്ത് കട്ടക്കാല്‍, ലത്തീഫ് ചേരങ്കൈ, സമീര്‍ എടനീര്‍, മുനീര്‍ കുവൈത്ത്, ശഫീഖ് അണങ്കൂര്‍, ഉസ്മാന്‍ കാഞ്ഞങ്ങാട് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

വേക്കപ്പ് ബുറൈദ ഘടകം മെമ്പര്‍ഷിപ്പ് ക്യാമ്പയിനും കുടുംബമേളയും 15 ന്


Keywords:  Gulf, Saudi Arabia, Membership, Campaign, Family-meet, Wakeup, Buraidha, Al Hayath, Auditorium, Childrens, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia