city-gold-ad-for-blogger

വേക്കപ്പ് അബൂദാബി സംഗമം 18ന്

അബുദാബി: (www.kasargodvartha.com 13/12/2015) വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് യുണൈറ്റഡ് ആന്‍ഡ് പൊസ്സസീവ് (wake up) അംഗങ്ങളുടെ യോഗം 18ന് വൈകുന്നേരം മൂന്ന് മണിക്ക് അബൂദാബി മദീനത്ത് സായിദിലുള്ള സ്‌പൈസ് ഹോട്ടലില്‍ ചേരും. സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ യോഗത്തില്‍ വിശദീകരിക്കും.

വേക്കപ്പ് ചെയര്‍മാന്‍ അസീസ് കോപ്പ അധ്യക്ഷത വഹിക്കും. അസീസ് അബ്ദുല്ല ഉദ്ഘാടനം ചെയ്യും. സ്‌കാനിയ ബെദിര വേക്കപ്പിനെ പരിചയപ്പെടുത്തി സംസാരിക്കും. മൊയ്തീന്‍ അംഗടിമൊഗര്‍, മുഹമ്മദ് ആലംപാടി, റഹീം കോട്ടിക്കുളം, ടി.കെ ഹാരിസ്, റഫീഖ് വാടല്‍, അബ്ദുല്ല ആലൂര്‍ എന്നിവര്‍ സംസാരിക്കും. അഷ്‌റഫ് യേനപ്പോയ സ്വാഗതവും ഉമ്മര്‍ പാണലം നന്ദിയും പറയും. സംഘടനയുടെ ദുബൈ, ലണ്ടന്‍, ജിദ്ദ കൂട്ടായ്മകള്‍ക്ക് മികച്ച പ്രതികരണമാണ് പ്രവാസികളില്‍ നിന്നും ലഭിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് മൊയ്തീന്‍ അംഗടി മൊഗര്‍ 0559679958, റഫീഖ് വാടല്‍ 0556756515, അബ്ദുല്ല ആലൂര്‍ 0502212135 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

കാസര്‍കോട് നിവാസികളായ പ്രവാസികളുടെ നവമാധ്യമ കൂട്ടായ്മയായ 'ഇടപെടല്‍' ലിലെ അംഗങ്ങള്‍ ചേര്‍ന്ന് രൂപം കൊടുത്ത 'വേക്കപ്പ്' വിവിധ മേഖലകളില്‍ ജോലി ചെയ്തു വരുന്ന പ്രവാസികളുടെ കൂട്ടായ്മയില്‍ നാട്ടില്‍ ബിസിനസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

സോഷ്യല്‍ മീഡിയ വഴി ഉരിത്തിരിഞ്ഞ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കി വ്യാപാര മേഖലയില്‍ പുത്തന്‍ സാധ്യതകള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്ന വേക്കപ്പ്, അംഗങ്ങളില്‍ നിന്ന് ഷെയര്‍ കണ്ടെത്തി കാസര്‍കോട് നഗരസഭയില്‍ തങ്ങളുടെ പ്രഥമ സംരംഭമായി സൂപ്പര്‍മാര്‍ക്കറ്റും, ആധുനിക രീതിയിലുള്ള മാളും ആരംഭിക്കും.

ലാഭ വിഹിതത്തിന്റെ നിശ്ചിത ശതമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തും. ഈ തുക പ്രവാസികളില്‍ വിഷമതകള്‍ അനുഭവിക്കുന്നവരുടെ ഉന്നമനത്തിനായി വിനിയോഗിക്കും.

വേക്കപ്പ് അബൂദാബി സംഗമം 18ന്

Keywords : Abudhabi, Gulf, Meeting, Business, Wakeup, Wakeup fourth meet in Abu Dhabi.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia