city-gold-ad-for-blogger

വേക്കപ്പ് ആറാമത് സംഗമം മദീനയില്‍ നടന്നു

ജിദ്ദ: (www.kasargodvartha.com 23/01/2016) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്ന കാസര്‍കോട്ട് നിവാസികളെ ഒരു കുടക്കീഴില്‍ കൊണ്ട് വരിക എന്ന ഉദ്ദേശത്തോടെ ദുബൈ ആസ്ഥാനമായി തുടക്കം കുറിച്ചപ്രവാസി കൂട്ടായ്മയായ വേക്ക് അപ്പിന്റെ ആറാമത്  സംഗമം മദീന അവാലി റോഡിലുള്ള സഹറ തൈബ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.

നൂറുകണക്കിന് പ്രവാസികള്‍ക്ക് പ്രയോജനപ്രദമായ ഈ സംഗമം വേക്കപ്പ് ചെയര്‍മാന്‍  അബ്ദുല്‍ അസീസ് കോപ്പ ഉദ്ഘാടനം ചെയ്തു. മദീനയിലെ പൗര പ്രമുഖനും സൗദി സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ  ബീരാന്‍ മൊയ്തീന്‍ സംഗമത്തില്‍ മുഖ്യാഥിതിയായിരുന്നു. വേക്ക് അപ്പിന്റെ സൗദി സാരഥികളായ അബ്ദുല്‍ ഹമീദ്, ടി എ മുഹമ്മദ് കുഞ്ഞി,  അബ്ദുല്ല ഹിറ്റാച്ചി,  ഖാദര്‍ ചെര്‍ക്കള, അഷ്‌റഫ് മുണ്ടോള്‍ എന്നിവര്‍  സംസാരിച്ചു. മാധ്യമ പ്രവര്‍ത്തകരായ ഗഫൂര്‍ പട്ടാമ്പി (ചന്ദ്രിക), അല്‍താഫ് പട്‌ലങ്ങാടി (മാധ്യമം), സാജി (മലയാളം ന്യൂസ്) എന്നിവരുടെ സാന്നിധ്യവും ശ്രദ്ദേയമായി.

ചടങ്ങില്‍ ടി എ മുഹമ്മദ്, ഹമീദ് പള്ളിക്കാല്‍ എന്നിവര്‍ ചേര്‍ന്ന് അസീസ് കോപ്പയെ ആദരിച്ചു. സംഗമത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സംശയങ്ങള്‍ക്ക് വേക്ക് അപ്പ് ചെയര്‍മാന്‍ മറുപടി നല്‍കി. ഷരീഫ് കാസര്‍കോട്, അബ്ദുര്‍ റഹ്മാന്‍ കോല, അഹമ്മദ് മുനമ്പം, സത്താര്‍ കുമ്പോല്‍, മച്ചു, അമ്മി, നജീബ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

ടി എ മുഹമ്മദ് കുഞ്ഞി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ആരിഫ് മൊഗ്രാല്‍ സ്വാഗതവും സകീര്‍ പെരിങ്കടി നന്ദിയും പറഞ്ഞു.
വേക്കപ്പ് ആറാമത് സംഗമം മദീനയില്‍ നടന്നു

Keywords: Wake Up 6th meet, Madeena, Gulf,

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia