'വിശ്വസ്തന്‍' ടെലിസീരിയല്‍ പ്രകാശനം ചെയ്തു
Dec 12, 2011, 14:30 IST
വിശ്വസ്തന്‍ എന്ന ടെലി ഫിലിമിന്റെ പ്രകാശനം അല്‍ മുഫ്ത റെന്റ് ഏ കാര്‍ മാനേജിംഗ് ഡയറക്ടര്‍ കെ. പി. അബ്ദുല്‍ ഹമീദിന് ആദ്യ പ്രതി നല്‍കി ആര്‍ഗണ്‍ ഗ്‌ളോബല്‍ സി. ഇ. ഒ അബ്ദുല്‍ ഗഫൂര്‍ നിര്‍വഹിക്കുന്നു |
ദോഹ: ശ്രുതി കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ സുരേഷ് തിരുവല്ല കഥയും സംവിധാനവും നിര്‍വഹിച്ച 'വിശ്വസ്തന്‍' എന്ന ടെലി സീരിയലിന്റെ പ്രകാശനം ഗള്‍ഫ് ഹൊറൈസണ്‍ ഹോട്ടലില്‍ നടന്നു. വിശ്വസ്തന്റെ മുഖ്യ സഹ പ്രായോജകരായ അല്‍ മുഫ്ത റെന്റ് ഏ കാര്‍ മാനേജിംഗ് ഡയറക്ടര്‍ കെ. പി. അബ്ദുല്‍ ഹമീദിന് ആദ്യ പ്രതി നല്‍കി മുഖ്യ പ്രായോജകരായ ആര്‍ഗണ്‍ ഗ്‌ളോബല്‍ സി. ഇ. ഒ അബ്ദുല്‍ ഗഫൂര്‍പ്രകാശനം നിര്‍വഹിച്ചു. ഖത്തറിലെ കലാസാംസ്‌കാരിക രംഗത്തെ പ്രഗല്‍ഭര്‍ ചടങ്ങില്‍ സംബന്ധിച്ചു. ദോഹയില്‍ കലാസാംസ്‌കാരിക രംഗത്തെ ശ്രദ്ധേയനും നാടക സിനിമ, സീരിയല്‍ നടനുമായ മോഹന്‍ അയിരൂര്‍ മുഖ്യ കഥാപാത്രമായി അവതരിപ്പിച്ച വിശ്വസ്തന്‍ കലാമൂല്യം കൊണ്ടും സന്ദേശത്തിന്റെ പ്രാധാന്യത്താലും ഏറെ പ്രസക്തമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
സലാം കൊടിയത്തൂരിന്റെ പൂമ്പാറ്റ, ലീക്ക് ബീരാന്‍ എന്നീ ആനിമേഷന്‍ ചിത്രങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. പൂമ്പാറ്റയുടെ പ്രകാശനം റാക് എയര്‍ സീനിയര്‍ സെയില്‍സ് ഓഫീസര്‍ ലൂയിസന് കോപ്പി നല്‍കി അല്‍ ദാര്‍ എക്‌സ്‌ചേഞ്ച് ഫൈനാന്‍സ് മാനേജര്‍ സി. ഒ. തോമസും, ലീക്ക് ബീരാന്റെ പ്രകാശനം ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് കെ. എം. വര്‍ഗീസിന് കോപ്പി നല്‍കി അല്‍ മുഫ്ത റെന്റ് ഏ കാര്‍ മാനേജിംഗ് ഡയറക്ടര്‍ ഏ.കെ. ഉസ്മാനും നിര്‍വ്വഹിച്ചു. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് കെ. എം. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. അല്‍ മുഫ്ത റെന്റ് ഏ കാര്‍ മാനേജിംഗ് ഡയറക്ടര്‍ ഏ.കെ. ഉസ്മാന്‍, ആര്‍കിടെക്ട് ഡോ. ജോര്‍ജ് ചെറിയാന്‍, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ വൈസ് പ്രസിഡണ്ട് ആനി വര്‍ഗീസ്, അല്‍ സുവൈദ് ട്രേഡിംഗ് ബിസിനസ് മാനേജര്‍ അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു. മീഡിയ പ്ലസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര സ്വാഗതവും, മോഹന്‍ അയിരൂര്‍ നന്ദിയും പറഞ്ഞു. മീഡിയ പ്ലസാണ് മൂന്ന് സി.ഡി.കളുടേയും ദോഹയിലെ വിതരണക്കാര്‍.
Keywords: Gulf, Doha, Tele-serial-Vishwasthan, Release