കെ സുധാകരന്റെ വിജയത്തിനായി ദുബായില്‍ നിന്നും 'വോട്ട് വിമാനം'
May 10, 2016, 10:00 IST
ഉദുമ: (www.kasargodvartha.com 10.05.2016) ഉദുമ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ വിജയത്തിനായി കെ എം സി സി ഉദുമ മണ്ഡലം പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള വോട്ട് വിമാനം നാട്ടിലെത്തുന്നു. കാല്‍ നൂറ്റാണ്ട് കാലമായി ഇടതുപക്ഷം കുത്തകയാക്കി വെച്ചിരിക്കുന്ന മണ്ഡലം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് വോട്ട് വിമാനം പദ്ധതി കെ എം സി സി പ്രവര്‍ത്തകര്‍ ആവിഷ്‌കരിച്ചത്.
ദുബൈയില്‍നിന്നും 160 പേരുടെ സംഘമാണ് വോട്ട് വിമാനത്തില്‍ നാട്ടിലെത്തുന്നത്. ഇതില്‍ ആദ്യസംഘം 12ന് നാട്ടിലെത്തും. 40 പേരാണ് ആദ്യസംഘത്തിലുള്ളത്. ബാക്കിയുള്ളവര്‍ പല വിമാനങ്ങളിലായി 13നകം നാട്ടിലെത്തും. മംഗളൂരു വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് സ്വീകരണവും ഒരുക്കിയിട്ടുണ്ട്.
വോട്ട് ചെയ്യാന്‍ നാട്ടില്‍ പോകാനാഗ്രഹിക്കുന്ന മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ആവശ്യമായ സഹായങ്ങള്‍ നല്‍കിയാണ് ദുബൈ കെ എം സി സി പ്രവര്‍ത്തകര്‍ വോട്ട് വിമാനം പദ്ധതി ആവിഷ്‌കരിച്ചത്. കഴിഞ്ഞ മാസം 21, 22 തീയതികളില്‍ സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ ഗള്‍ഫ് സന്ദര്‍ശനം നടത്തുകയും ഉദുമ നിവാസികളായ നൂറ് കണക്കിന് പ്രവാസികളെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന കെ എം സി സി ദുബൈ ഉദുമ മണ്ഡലം അംഗങ്ങളുടെ യോഗത്തിലാണ് 'വോട്ട് വിമാനം' പദ്ധതി ആവിഷ്‌കരിച്ചത്. ദുബൈ കെ എം സി സി ഉദുമ മണ്ഡലം കമ്മറ്റി പ്രസിഡണ്ട് പി കെ മുനീര്‍, വൈസ് പ്രഡിഡണ്ട് അഷ്‌റഫ് ഘോഷ്, ഫവാസ്, ജനറല്‍ സെക്രട്ടറി റഫീഖ് മാങ്ങാട്, ട്രഷറര്‍ ഫൈസല്‍ പോങ്ങൂട് എന്നിവരുടെ നേതൃത്വത്തിലാണ് വോട്ട് വിമാനം പദ്ധതി നടപ്പിലാക്കുന്നത്.
Keywords : Udma, UDF, Election 2016, Inauguration, KMCC, Gulf, K Sudhakaran.