ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദുബൈ എക്സ്പോ വേദിയില്‍; തന്റെ പ്രചോദനം കാണികളാണെന്നും നിങ്ങളുടെ സ്നേഹത്തിന് പകരം പ്രകടിപ്പിക്കാന്‍ വാക്കുകളില്ലെന്നും താരം, വീഡിയോ
ദുബൈ: (www.kasargodvartha.com 29.01.2022) 2020 ദുബൈ എക്സ്പോ വേദിയുടെ മനം കവര്‍ന്ന് 2020 ദുബൈ എക്സ്പോ വേദിയിലെത്തി ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നിരവധി പേരാണ് പ്രിയപ്പെട്ട് താരത്തെ കാണാനായി കഴിഞ്ഞ ദിവസം എക്സ്പോയിലെത്തിയത്. തന്നെ വരവേല്‍ക്കാന്‍ ഇത്രയും പേരെ താന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് ആഹ്‌ളാദം അടക്കാതെ താരം പറഞ്ഞു.
ദുബൈ ഏറ്റവും പ്രിയപ്പെട്ട നഗരമാണെന്ന് അല്‍ വാസല്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ഹ്രസ്വ സംഭാഷണം നടത്തിയ റൊണാള്‍ഡോ പറഞ്ഞു. എല്ലാവര്‍ഷവും താന്‍ ദുബൈ സന്ദര്‍ശിക്കാറുണ്ടന്നും അദ്ദേഹം പറഞ്ഞു. ഹെല്‍ത് ആന്‍ഡ് വെല്‍നസ് വാരത്തിന്റെ ഭാഗമായിട്ടായിരുന്നു എക്സ്പോയിലെ റൊണാള്‍ഡോയുടെ ഹ്രസ്വ സംഭാഷണം.
ആരോഗ്യം വളരെ പ്രധാനപ്പെട്ട ഒന്നാണെന്നും ഒരേപോലെ മാനസിക-ശാരീരിക ആരോഗ്യം ശ്രദ്ധിക്കണമെന്നും ഓര്‍മിപ്പിച്ച റൊണാള്‍ഡോ സാങ്കേതിക വിദ്യയില്‍ ഭ്രമിച്ചുപോകരുതെന്ന് കുട്ടികളോട് പറയുകയും മാതാപിതാക്കളെ കേള്‍ക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
തന്റെ പ്രചേദനം കാണികളാണെന്നും നിങ്ങളുടെ സ്നേഹത്തിന് പകരം പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ലെന്നും താരം സന്തോഷം പ്രകടിപ്പിച്ചു.