അര്‍ബന്‍ പി പി എല്‍ സീസണ്‍ 5 കിക്കോഫിന് ഇനി രണ്ടു നാള്‍
Mar 22, 2016, 16:30 IST
ദുബൈ: (www.kasargodvartha.com 22/03/2016) മൊവാസ് സംഘടിപ്പിക്കുന്ന അര്‍ബന്‍ എനര്‍ജി ഡ്രിങ്ക്‌സ് പുത്തൂര്‍ പ്രീമിയര്‍ ലീഗ് സീസണ്‍ -5, 25ന് രണ്ട് മണിക്ക്, ദുബൈ ഖിസൈസ് ബില്‍വ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. ടര്‍ഫ് മൈതാനങ്ങളില്‍ പ്രകമ്പനം കൊള്ളിക്കാന്‍ സംസ്ഥാനത്തെ വന്‍ താര നിരയാണ് പി പി എല്ലില്‍ ടീമുകള്‍ക്ക് വേണ്ടി മാറ്റുരയ്ക്കുന്നത്.
സന്തോഷ് ട്രോഫി താരം പ്രവീണ്‍ എടാട്ടുമ്മല്‍, അണ്ടര്‍ 19 ഇന്ത്യന്‍ താരം ആഷിക് കുറുണിയാന്‍, നിഷാദ് മാവൂര്‍, പ്രതീഷ് ഡിങ്കന്‍, കൊല ബാപ്പു, എച്ച് എ ഖാലിദ്, നൗഫല്‍ ഡി എം തുടങ്ങിയ കേരളത്തിലെ സംസ്ഥാന - ദേശീയ താരങ്ങള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ എട്ട് ടീമുകളാണ് ലീഗ് അടിസ്ഥാനത്തില്‍ മത്സരിക്കുന്നത്. അതോടൊപ്പം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി വിവിധ കലാ - കായിക പരിപാടികളും നടക്കും.
അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന പുത്തൂര്‍ പ്രീമിയര്‍ ലീഗില്‍ സംസ്ഥാനത്തെ സാമൂഹിക - സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. പ്രവാസ പുത്തൂരിന്റെ ഈ പെരുന്നാള്‍ മാമാങ്കത്തിന്‍ പുത്തൂര്‍ നിവാസികളായ എല്ലാ പ്രവാസികളും നാട്ടില്‍ നിന്നെത്തിയവരും വിവിധ ജി സി സി രാജ്യങ്ങളില്‍ നിന്നെത്തിയവരും തയ്യാറായിക്കഴിഞ്ഞുവെന്നും സംഘാടക സമിതി സി ഇ ഒ അഷ്‌റഫ് മീത്തല്‍ അറിയിച്ചു.
Keywords : Dubai, Gulf, Football tournament, Sports, Movas, Urban PPL.