city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആവേശമായി ദുബൈ ഉപ്പള സോക്കര്‍ ആന്‍ഡ് ഫാമിലി മീറ്റ് 2016; ഫ്രണ്ട്‌സ് പച്ചംബളയ്ക്ക് ഇരട്ട കിരീടം

ദുബൈ: (www.kasargodvartha.com 05.04.2016) ജെ എസ് എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ദുബൈ ഉപ്പള സോക്കര്‍ ആന്‍ഡ് ഫാമിലി മീറ്റ് യു എ ഇയിലെ മംഗല്‍പ്പാടി പഞ്ചായത്തുകാരുടെ സംഗമ വേദിയായി മാറി. കേരളത്തിലെ പ്രമുഖ താരങ്ങളടക്കം പന്ത് തട്ടാനെത്തിയപ്പോള്‍ സോക്കര്‍ ലീഗ് പ്രവാസികള്‍ക്ക് ഫുട്‌ബോള്‍ വിരുന്നായി.

വീറും പോരും നിറഞ്ഞ പടയോട്ടത്തിനൊടുവില്‍, ആവേശത്തിന്റെ അലയൊലികള്‍ തീര്‍ത്ത കലാശക്കൊട്ടില്‍ ഫ്രണ്ട്‌സ് പച്ചംബള ടീം കിരീടം ചൂടി. രാവിലെ മുതല്‍ തിമിര്‍ത്തു പെയ്ത മഴയെ വകവെക്കാതെ ഒഴുകിയെത്തിയ കാണികളെ സാക്ഷിയാക്കി സിറ്റി സ്റ്റാര്‍ മണ്ണങ്കുഴി റോയല്‍സിനെ പെനാല്‍ടി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോള്‍ നേടിയാണ് ഫ്രണ്ട്‌സ് പച്ചംബള പരാജയപ്പെടുത്തിയത്.

കാല്‍പന്ത് കളിയില്‍ ഇന്ത്യന്‍ താരം മുഹമ്മദ് റാഫിയടക്കം പേരുകേട്ട ഒരു പിടി താരങ്ങളെ അണിനിരത്തിയുള്ള 12 ടീമുകളുടെ ഉജ്ജ്വലമായ മത്സരം കാണാന്‍ നാട്ടില്‍ നിന്നും മറ്റു വിദേശ രാഷ്ട്രങ്ങളില്‍ നിന്നുമായി നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. മത്സരം മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോട് ഉദ്ഘാടനം ചെയ്തു. ഇസ്മാഈല്‍ റിയല്‍ട്ടെക്കും ഇഖ്ബാല്‍ ഹബ്തൂറും മുഖ്യാതിഥികളായിരുന്നു. യൂസുഫ് അല്‍ഫല, അഷ്‌റഫ് കര്‍ള, മൂസ ഷെരീഫ് മൊഗ്രാല്‍, ഇന്ത്യന്‍ ഫുട്‌ബോള്‍ താരം റാഫി, ഹിദായത്ത് ജെ ആര്‍ ട്ടി തുടങ്ങിയവര്‍ അതിഥികളായിരുന്നു.

ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് കാമ്പ്യന്‍ എന്ന പേരില്‍ പൊതുജനങ്ങളില്‍ നിന്നും വസ്ത്രങ്ങള്‍ ശേഖരിച്ച് ദുബൈ ഗവണ്‍മെന്റിനു കീഴിലെ റെഡ് ക്രസന്റ് എന്ന കാരുണ്യ സ്ഥാപനത്തിന് സംഘാടകര്‍ കൈമാറി. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റിലും ഫ്രണ്ട്‌സ് പച്ചംബള തന്നെയായിരുന്നു ജേതാക്കള്‍. ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മണ്ണംകുഴി റോയല്‍സ് ടീം മോനിഷ്, ലത്വീഫ് എന്നിവരാണ് വിജയികളായത്.

സോക്കര്‍ ലീഗ് ഫുട്‌ബോളിനൊപ്പം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിരവധി മത്സരങ്ങളും സംഘടിപ്പിച്ചു. ആകര്‍ഷക സമ്മാനങ്ങളുമൊരുക്കിയുള്ള വിവിധ കലാകായിക പരിപാടികള്‍ സ്ത്രീകളുടെയും കുട്ടികളുടെയും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

ആവേശമായി ദുബൈ ഉപ്പള സോക്കര്‍ ആന്‍ഡ് ഫാമിലി മീറ്റ് 2016; ഫ്രണ്ട്‌സ് പച്ചംബളയ്ക്ക് ഇരട്ട കിരീടം

Keywords : Uppala, Football Tournament, Winners, Gulf, Uppala Soccer League.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia