city-gold-ad-for-blogger

ഉപ്പള സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: (www.kasargodvartha.com 01.12.2014) ഉപ്പള സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഉപ്പള ഹിദായത്ത് നഗര്‍ ഷെയ്ഖ് അഹ്മദ് റോഡിലെ നൂര്‍മഹലില്‍ പരേതനായ അബ്ദുല്ല- ബീഫാത്ത്വിമ ദമ്പതികളുടെ മകന്‍ കടപ്പുറം മുഹമ്മദ് കുഞ്ഞി(48) ആണ് മരിച്ചത്.

റിയാദിലെ സി എം സി കമ്പനിയില്‍ ജോലിക്കാരനായ മുഹമ്മദ് കുഞ്ഞി ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ ജോലി കഴിഞ്ഞ് താമസ സ്ഥലത്തെത്തിയതായിരുന്നു.
ഇതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട മുഹമ്മദ് കുഞ്ഞിയെ കൂടെയുള്ളവര്‍ ഉടന്‍തന്നെ തൊട്ടടുത്ത ഗവ.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൗമ്യ സ്വഭാവക്കാരനായ മുഹമ്മദ് കുഞ്ഞിക്ക് റിയാദിലും നാട്ടിലും ധാരാളം സുഹൃത്ത് വലയങ്ങളുണ്ട്.

ഭാര്യ: മുംതാസ് ബാനു (ഉപ്പള). മക്കള്‍: നൗഷാദ് (ഗള്‍ഫ്), നസീറ, നുസൈബ, സഹ്‌നാസ്, മിസ്ഹാബ്, അനസ്. മരുമക്കള്‍: അന്‍ഫാല്‍(മസ്‌ക്കറ്റ്), മന്‍സൂര്‍(ഗള്‍ഫ്). സഹോദരങ്ങള്‍ ആഇശാ ബീവി, മൂസക്കുഞ്ഞി, മംഗല്‍പാടി പഞ്ചായത്ത് മെമ്പര്‍ കെ എ ഇസ്മഈല്‍. ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഫക്രുദ്ദീന്റെ സഹോദരീപുത്രനാണ് മുഹമ്മദ്കുഞ്ഞി.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കും. നാട്ടിലെത്തിക്കുന്ന മൃതദേഹം ഉപ്പള കുന്നില്‍ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഉപ്പള സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Riyadh, Hospital, Treatment, Gulf, Mohammed Kunhi Kadapuram

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia