പ്രവാസിക്ഷേമനിധി ആനുകൂല്യങ്ങള്‍ പരിഷ്‌കരിക്കുന്നു; മംഗളൂരു വിമാനത്താവളത്തില്‍ നിന്നും കാസര്‍കോട്ടേക്ക് കെഎസ്ആര്‍ടിസി ബസ് അനുവദിക്കുന്നതിന് അടിയന്തിര ശുപാര്‍ശ
Feb 16, 2017, 12:33 IST
കാസര്‍കോട്: (www.kasargodvartha.com 16.02.2017) പ്രവാസിക്ഷേമനിധി ആനുകൂല്യങ്ങള്‍ പരിഷ്‌കരിക്കുന്നു. ഇതുസംബന്ധിച്ച് നിയമസഭാസമിതി ശുപാര്‍ശ ചെയ്തു. കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് അടിയന്തിരമായി പുന:സംഘടിപ്പിക്കണമെന്നും ക്ഷേമനിധി പെന്‍ഷനും ആനുകൂല്യങ്ങളും കാലോചിതമായി പരിഷ്‌കരിക്കണമെന്നും സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് കേരളനിയമസഭയുടെ പ്രവാസിക്ഷേമ സമിതി ചെയര്‍മാന്‍ കെ വി അബ്ദുല്‍ ഖാദര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നിയമസഭാസമിതിയുടെ സിറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മംഗളൂരു വിമാനത്താവളത്തില്‍ നിന്നും കാസര്‍കോട്ടേക്ക് കെഎസ്ആര്‍ടിസി ബസ്് അനുവദിക്കുന്നതിന് അടിയന്തിര ശുപാര്‍ശ നല്‍കുമെന്നും നിയമസഭാ സമിതി അറിയിച്ചു. പ്രവാസിക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം എല്ലാ ജില്ലകളിലും ആരംഭിക്കുന്നതിനായി നിലവില്‍ കളക്ടറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സ് ഓഫീസുകളില്‍ സൗകര്യമേര്‍പ്പെടുത്തണം. കൂടുതല്‍ ജീവനക്കാരെ ഇതിനായി നിയമിക്കണം. സംസ്ഥാനത്തെ പ്രവാസികളെക്കുറിച്ചുളള സമഗ്ര വിവരശേഖരണം നടത്തുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്താനും നിര്‍ദ്ദേശം നല്‍കും.
ക്ഷേമനിധി ആനുകൂല്യങ്ങള്‍ 10 വര്‍ഷമായി പരിമിതപ്പെടുത്തുന്നത് ആകര്‍ഷകമല്ല. ഇത് തിരുത്താന്‍ ആവശ്യപ്പെടും. പ്രവാസി പുനരധിവാസ പദ്ധതി കാര്യക്ഷമമാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താനും യോഗത്തില്‍ തീരുമാനമായി. പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയാണ് പ്രവാസിമലയാളികള്‍ കേരളത്തില്‍ നിക്ഷേപിക്കുന്നത്. ഇവരില്‍ ബഹുഭൂരിപക്ഷവും ദുര്‍ബല വിഭാഗങ്ങളിലുളളവരാണ്. ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ ഭൂരിപക്ഷത്തിന് ഉപകാരപ്പെടണമെന്ന് സമിതി വിലയിരുത്തി.
പ്രവാസി പെന്‍ഷന്‍ 5,000 രൂപയായി വര്‍ധിപ്പിക്കണമെന്നും 60 വയസ്സ് കഴിഞ്ഞവര്‍ക്കും ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തണമെന്നും വായ്പ വിതരണം സുതാര്യമാക്കണമെന്നും പ്രവാസിസംഘടനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. പ്രവാസി മലയാളികളെ ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താണമെന്നും ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും, ചികിത്സാ ധനസഹായം, വിവാഹ ധനസഹായം എന്നിവ വര്‍ദ്ധിപ്പിക്കണമെന്നും സിറ്റിംഗില്‍ പരാതി നല്‍കിയവര്‍ ആവശ്യപ്പെട്ടു.
ഗള്‍ഫ് രാജ്യങ്ങളിലേക്കുളള വിമാന ടിക്കറ്റിന്റെ അന്യായമായ വര്‍ദ്ധനവും പ്രവാസി മലയാളികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിയമസഹായം ലഭിക്കുന്നതിനുളള നടപടികളും മൃതദേഹം നാട്ടിലെത്തിക്കാന്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നതും സംസ്ഥാനം കേന്ദ്രസര്‍ക്കാറിനെ ബോധ്യപ്പെടുത്തി നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാരില്‍ നിന്ന് നടപടി ഉണ്ടായിട്ടില്ലെന്നും യോഗത്തില്‍ പറഞ്ഞു.
സമിതി അംഗം എം രാജഗോപാലനും സിറ്റിംഗില്‍ സംബന്ധിച്ചു. ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു സ്വാഗതവും എഡിഎം കെ അംബുജാക്ഷന്‍ നന്ദിയും പറഞ്ഞു. നിയമസഭാ അണ്ടര്‍ സെക്രട്ടറി എസ് പി ശ്യാം കുമാര്‍, വിവിധ പ്രവാസിസംഘടനകളുടെ പ്രതിനിധികള്‍, പൊതുജനങ്ങള്‍ പങ്കെടുത്തു. കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ സിറ്റിംഗ് നടത്തിയ സമിതി മുഴുവന്‍ ജില്ലകളിലും സിറ്റിംഗ് നടത്തുമെന്ന് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasargod, Kerala, Mangalore, Airport, KSRTC bus, Collectorate, A.P.Anilkumar, Gulf, Pravasi, K V Abdul Khader, pention, Upgrading the benefits of expatriates