city-gold-ad-for-blogger

മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഹൈദരാബാദിൽ നിന്നുള്ള ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് 40 പേർക്ക് ദാരുണാന്ത്യം

Image Representing Bus Collides with Diesel Tanker En Route to Madinah
Representational Image Generated by Meta AI

● മദീനയിൽ നിന്ന് 160 കിലോ മീറ്റർ അകലെ വെച്ചാണ്‌ ദുരന്തം സംഭവിച്ചത്.
● കൂട്ടിയിടിയെ തുടർന്ന് തീ പിടിച്ച ബസ് പൂർണ്ണമായും കത്തിയമർന്നു.
● മരിച്ചവരിൽ 11 സ്ത്രീകളും 10 കുട്ടികളും ഉണ്ടെന്നാണ്‌ അനൗദ്യോഗിക വിവരം.
● ഒര തീർഥാടകൻ മാത്രം രക്ഷപ്പെട്ടു, ഇയാളെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുന്നു.
● സിവിൽ ഡിഫൻസും പോലീസും ഉൾപ്പടെയുള്ള സുരക്ഷാസേന രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകി.

ദുബൈ: (KasargodVartha) മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് 40 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഇന്ത്യൻ സമയം തിങ്കളാഴ്ച (17.11.2025) പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം സംഭവിച്ചത്. ഡീസൽ ടാങ്കറുമായി ബസ് കൂട്ടിയിടിച്ചാണ്‌ ഈ ദുരന്തം ഉണ്ടായത്. അപകടത്തിൽപ്പെട്ടത് ഹൈദരാബാദിൽ നിന്നുള്ള തീർഥാടകരാണ്‌ എന്നാണ്‌ ലഭിക്കുന്ന വിവരം.

മദീനയിൽ നിന്ന് 160 കിലോ മീറ്റർ അകലെ വെച്ചാണ്‌ സംഭവം. അപകടത്തെ തുടർന്ന് ബസിന് തീ പിടിച്ച് വാഹനം പൂർണ്ണമായും കത്തിയമർന്നു. സിവിൽ ഡിഫൻസും പോലീസും ഉൾപ്പടെയുള്ള സുരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകി. 

തിരിച്ചറിയൽ ശ്രമങ്ങൾ

മരിച്ചവരിൽ 11 സ്ത്രീകളും 10 കുട്ടികളും ഉണ്ടെന്നാണ്‌ അനൗദ്യോഗികമായ വിവരം. വാഹനം കത്തിയ നിലയിൽ ആയതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതുവരെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, ഒര തീർഥാടകൻ മാത്രം രക്ഷപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകി വരുന്നു. ദുരന്തത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്‌.

തീർഥാടകർക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുംനിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.

Article Summary: Bus accident kills around 40 Indian Umrah pilgrims near Madinah.

#UmrahTragedy #BusAccident #IndianPilgrims #SaudiArabia #Madinah #Hyderabad

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia