city-gold-ad-for-blogger

ഉദുമ പടിഞ്ഞാര്‍ മുഹ്യുദ്ദീന്‍ ജമാഅത്ത് യു എ ഇ കമ്മിറ്റി പത്തിന പദ്ധതികള്‍ പ്രഖ്യാപിച്ചു

ദുബൈ: (www.kasargodvartha.com 30.04.2016) ഉദുമ പടിഞ്ഞാര്‍ മുഹ്യുദ്ദീന്‍ ജമാഅത്ത് യു എ ഇ കമ്മിറ്റി പത്തിന പദ്ധതികള്‍ പ്രഖ്യാപിച്ചു. പദ്ധതിയുടെ ബ്രോഷര്‍ മംമ്‌സാര്‍ പാര്‍ക്കില്‍ നടന്ന ജമാഅത്ത് സംഗമത്തില്‍ സ്പീഡ് വേ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്ലക്കുഞ്ഞി, നാസര്‍ കെ എച്ചിന് നല്‍കി പ്രകാശനം ചെയ്തു.

വിദ്യഭ്യാസ പ്രോത്സാഹന പദ്ധതിയിലൂടെ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ സ്മാരക ജില്ലാ തല പ്രബന്ധ ക്വിസ് മത്സരവും മഹല്ലിലെ ഉന്നത വിജയം നേടിയ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണവും ഉന്നത വിജയം കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികളെ അവാര്‍ഡുകള്‍ നല്‍കി ആദരിക്കലും, എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗെയ്ഡന്‍സ് ക്ലാസുകള്‍, ജമാഅത്തിന് കീഴിലുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍, ബൈത്തുല്‍ ഖൈറ് ഭവന നിര്‍മാണ പദ്ധതി, ഗുരുതരമായ രോഗങ്ങളാല്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് തുടര്‍ചികിത്സാ സഹായം, 'ഒപ്പം' വിധവകള്‍ക്കുള്ള സമാശ്വാസ പദ്ധതി, മഹല്ല് നിവാസികള്‍ക്കിടയില്‍ വിവിധ വിഷയത്തില്‍ നിരന്തരമായ ബോധവത്കരണ പബ്ലിക് പ്രോഗ്രാമുകള്‍, പ്രവാസികള്‍ക്കായി യു എ ഇയിലെ വിവിധ ഇടങ്ങളിലായി നബിദിന സംഗമം - ഇഫ്താര്‍ മീറ്റ് ആന്‍ഡ് ഫാമിലി മീറ്റ് തുടങ്ങിയ കൂട്ടായ്മകള്‍, യു എ ഇ അംഗങ്ങള്‍ക്ക് ആവശ്യമായ അടിയന്തിര സഹായ പദ്ധതികള്‍, ജോലി തേടി യു എ ഇയിലെത്തുന്ന മഹല്ല് നിവാസികള്‍ക്കാവശ്യമായ സഹായ സഹകരണങ്ങള്‍ എന്നിവയാണ് പദ്ധതികള്‍.


ഉദുമ പടിഞ്ഞാര്‍ മുഹ്യുദ്ദീന്‍ ജമാഅത്ത് യു എ ഇ കമ്മിറ്റി പത്തിന പദ്ധതികള്‍ പ്രഖ്യാപിച്ചു

Keywords : Udma, Jamaath-committee, Development project, Gulf, Udma Padinhar.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia