city-gold-ad-for-blogger

യുഡിഎഫ് വിജയം: കെഎംസിസി ഖത്തര്‍ കാസര്‍കോട് മണ്ഡലം വിജയാഘോഷം 13ന്

ദോഹ: (www.kasargodvartha.com 09/11/2015) ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കെഎംസിസി ഖത്തര്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി 13ന് വിപുലമായ ജനറല്‍ കൗണ്‍സില്‍ യോഗവും വിജയാഘോഷവും സംഘടിപ്പിക്കുന്നു.

യുഡിഎഫ് വിജയം: കെഎംസിസി ഖത്തര്‍ കാസര്‍കോട് മണ്ഡലം വിജയാഘോഷം 13ന്മുഴുവന്‍ പ്രവര്‍ത്തകന്‍മാരും പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് പ്രസിഡണ്ട് മൊയ്തീന്‍ ആദൂര്‍, ജനറല്‍ സെക്രട്ടറി ഷാനിഫ് പൈക്ക എന്നിവര്‍ അറിയിച്ചു. കാസര്‍കോട് നഗരസഭയിലും പഞ്ചായത്തുകളിലും സാമ്പാര്‍ മുന്നണിയുണ്ടാക്കി മുസ്ലിം ലീഗിനെയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെയും പരാജയപ്പെടുത്താമെന്ന വ്യാമോഹത്തെ വോട്ടര്‍മാര്‍ ബാലറ്റിലൂടെ മറുപടി നല്‍കിയതായി നേതാക്കള്‍ പറഞ്ഞു.

ജുമുഅ നമസ്‌കാരാനന്തരം ദോഹ അല്‍ ഹിലാല്‍ കെഎംസിസി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കെഎംസിസിയുടെ പ്രമുഖ, സംസ്ഥാന, ജില്ല നേതാക്കള്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 70654766 / 33037113 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Keywords : Doha, Qatar, KMCC, Kasaragod, Kerala, UDF, Gulf, Election.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia