യു.എ.പി.എ നിയമം: കെ. സുധാകരന്‍ എം.പിക്ക് നിവേദനം നല്‍കി
Jan 24, 2013, 19:17 IST
ജിദ്ദ: സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ. സുധാകരന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നിവേദനം നല്‍കി.
യു.പി.എ ഗവണ്‍മെന്റ് പാസാക്കിയ യു.എ.പി.എ നിയമം ദളിത്, ന്യുനപക്ഷ, ഗോത്ര വര്‍ഗക്കാര്‍ക്കെതിരെ വ്യാപകമായി ദുരുപയോഗം ചെയ്യെപ്പടുന്നുണ്ടെന്നും ഇന്ത്യയെപോലുള്ള ജനാധിപത്യ രാജ്യത്തിന് ഇത്തരം നിയമങ്ങള്‍ ഗുണകരമാവില്ലെന്നും ഇതിനെതിരെ പാര്‍ലമെന്റില്‍ സംസാരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
വിവിധ കാരണങ്ങളാല്‍ നാട്ടിലേക്കു മടങ്ങാന്‍ നിര്‍ബന്ധിതരായ പ്രവാസികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി കൊണ്ടുവരാനും അതിലേക്കു പാര്‍ലമെന്റിന്റെ ശ്രദ്ധ ക്ഷണിക്കാനും ഹജ്ജ്, ഉംറ ഓപ്പറേറ്റര്‍മാരായ ട്രാവല്‍ ഏജന്‍സികള്‍ക്ക് ചുമത്തിയ നികുതി പിന്‍വലിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. നികുതി ചുമത്തിയത് ട്രാവല്‍ ഏജന്‍സികള്‍ക്കാണെങ്കിലും അത് തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്നതിന് വഴിവെക്കുമെന്നതിനാല്‍ ഈ നിയമം പിന്‍വലിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ജിദ്ദ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍, നോര്‍ത്തേണ്‍ റീജ്യന്‍ കോ-ഓഡിനേറ്റര്‍ ഇഹ്തിസാം ഹബീബുല്ല, അബ്ദുല്‍ ഗനി എന്നിവര്‍ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നത്.
Keywords: K.Sudhakaran MP, Memorandum, IFF, Jeddah, Gulf, Kasaragod, Kerala, Malayalam news, U.A.P.A. law memorandum to K.Sudhakaran







