Woman Arrested | യുഎഇയില്‍ ഫാര്‍മസിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന കേസ്; പ്രവാസി വനിതയ്ക്ക് ജയില്‍ ശിക്ഷ വിധിച്ച് കോടതി
ദുബൈ: (www.kasargodvartha.com) യുഎഇയില്‍ ഫാര്‍മസിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന കേസില്‍ പിടിയിലായ പ്രവാസി വനിതയ്ക്ക് ഒരു മാസം ജയില്‍ ശിക്ഷ വിധിച്ച് ദുബൈ കോടതി. ജയില്‍ ശിക്ഷ പൂര്‍ത്തിയായ ശേഷം വനിതയെ നാടുകടത്താനും കോടതി വിധിച്ചു. 36 വയസുകാരിയായ ഏഷ്യക്കാരിയാണ് കേസില്‍ ശിക്ഷിക്കപ്പെട്ടതെന്നാണ് റിപോര്‍ട്.
ഫാര്‍മസിയില്‍ മരുന്ന് വാങ്ങാനെത്തിയ വനിതാ ഉപഭോക്താവ് ഫോണ്‍ മറന്നുവെച്ച് പോവുകയായിരുന്നു. പിന്നീട് ഫോണ്‍ നഷ്ടമായെന്ന് മനസിലായപ്പോള്‍ തിരികെ വന്ന് അന്വേഷിച്ചെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. ഫാര്‍മസിയിലെ ജീവനക്കാരോട് കാര്യം ഇക്കാര്യം അറിയിച്ചു.
തുടര്‍ന്ന് സ്ഥാപനത്തിലെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഫോണ്‍ മറന്നുവെച്ച ശേഷം ഇവിടേക്ക് വന്ന മറ്റൊരു യുവതി ഫോണ്‍ എടുക്കുന്നതും പെട്ടെന്ന് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായതെന്ന് റിപോര്‍ടുകള്‍ പറയുന്നു. ഇതോടെ പൊലീസില്‍ പരാതി നല്‍കി. ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് യുവതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
Keywords: Dubai, news, Gulf, World, Top-Headlines, Woman, arrest, Arrested, Crime, Police, case, Robbery, UAE: Woman jailed, deported for stealing phone at pharmacy.