city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊതുസ്ഥലങ്ങളിൽ അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രമെടുത്താൽ യു എ ഇയിൽ ഒരു കോടി രൂപ വരെ പിഴ; കർശന ശിക്ഷകളുമായി പുതിയ സൈബർ നിയമഭേദഗതി; കൂടുതൽ അറിയാം

ദുബൈ: (www.kasargodvartha.com 29.12.2021) പൊതുസ്​ഥലങ്ങളിൽ അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രമെടുത്താൽ യു എ എയിൽ ഒരു കോടി രൂപ വരെ (അഞ്ച്​ ലക്ഷം ദിർഹം) പിഴയീടാക്കും. പുതിയ സൈബർ നിയമ ഭേദഗതിയിലാണ്​ പിഴത്തുക ഇത്രയും കൂട്ടുന്നതായി വ്യക്തമാക്കിയിരിക്കുന്നതെന്ന് അധികൃതരെ ഉദ്ധരിച്ച് വിവിധ ഗൾഫ് മാധ്യമങ്ങൾ റിപോർട് ചെയ്തു. പിഴ കൂടാതെ ആറ്​ മാസം വരെ തടവും ശിക്ഷ ലഭിക്കും.
< !- START disable copy paste
പൊതുസ്ഥലങ്ങളിൽ അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രമെടുത്താൽ യു എ ഇയിൽ ഒരു കോടി രൂപ വരെ പിഴ; കർശന ശിക്ഷകളുമായി പുതിയ സൈബർ നിയമഭേദഗതി; കൂടുതൽ അറിയാം

സൈബർ നിയമഭേദഗതി അടുത്ത മാസം രണ്ടാം തീയതി മുതൽ പ്രാബല്യത്തിൽ വരുത്താനാണ് തീരുമാനം. മറ്റ് സൈബർ കുറ്റങ്ങൾക്ക്​ ഒന്നര ലക്ഷം ദിർഹം (30 ലക്ഷം രൂപ) മുതൽ അഞ്ച്​ ലക്ഷം ദിർഹം വരെയാണ്​ പിഴയായി നിശ്ചയിച്ചിട്ടുള്ളത്.

ബാങ്കുകളുടെയും മാധ്യമങ്ങളുടെയും ആരോഗ്യ മേഖലയിലെയും ശാസ്​ത്ര മേഖലയിലെയും ഡാറ്റ നശിപ്പിക്കുന്നതും കടുത്ത ശിക്ഷയ്ക്ക് വിധേയമായിരിക്കും. ​ഡിജിറ്റൽ യുഗത്തിൽ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഇന്‍റർനെറ്റ്​ ഉപയോഗിച്ചുള്ള കുറ്റകൃത്യം തടയാനും ലക്ഷ്യം വെച്ചുകൊണ്ടാണ് നിയമത്തിൽ മാറ്റം വരുത്തിയിട്ടുള്ളത്.

സൈബർ ​കുറ്റങ്ങളുമായി ബന്ധപ്പെട്ട 2012 ലെ നിയമത്തിനാണ് മാറ്റം സംഭവിക്കുന്നത്. ഓൺലൈൻ, ​സാങ്കേതിക വിദ്യ എന്നിവ ദുരുപയോഗം ചെയ്​ത്​ വ്യാജ വാർത്തകളും അപവാദപ്രചാരണങ്ങളും നടത്തുന്നതും സൈബർ നിയമത്തിൽ കടുത്ത കുറ്റമായി കണ്ടെത്തും. കുറ്റകൃത്യത്തിന്​ ഉപയോഗിച്ച ഉപകരണങ്ങളും സോഫ്​റ്റ്​വെയറും കണ്ടുകെട്ടാനുള്ള അധികാരം കോടതിക്കുണ്ടായിരിക്കുമെന്നും നിയമത്തിൽ പറയുന്നു.

സർകാർ നിയന്ത്രണത്തിലുള്ള സ്​ഥാപനങ്ങളുടെ സൈറ്റുകൾ ബോധപൂർവം നശിപ്പിച്ചാൽ അഞ്ച്​ ലക്ഷം ദിർഹം മുതൽ 30 ലക്ഷം ദിർഹം വരെയായിരിക്കും പിഴ. കൂടാതെ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും. രാജ്യത്തിന്​ പുറത്തുനിന്നാണ്​ കുറ്റം ചെയ്യുന്നതെങ്കിലും നടപടികളിൽ മാറ്റം ഉണ്ടാകില്ല. സ്വകാര്യതയ്ക്ക്​ ഭംഗം വരുത്തുന്ന രീതിയിൽ വ്യക്തികളുടെ അനുവാദമില്ലാതെ ചിത്രമെടുക്കുന്നത്​ ഗുരുതര കുറ്റമാണ്​.

നേരത്തെ സ്വകാര്യ സ്​ഥലങ്ങളിലായിരുന്നു നിയന്ത്രണം. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ബീച്, പാർക്​ ഉൾപെടെയുള്ള പൊതുസ്ഥലങ്ങളിൽ ഫോ​​ടോ എടുക്കുന്നവർക്കും നടപടി നേരിടേണ്ടി വരും. ഒരാളെ രഹസ്യമായി പിന്തുടർന്ന് അവരുടെ വീഡിയോ റെകോർഡ്​ ചെയ്യുന്നതും ഗുരുതരമായ കുറ്റകരമാണ്​. സെൽഫി എടുക്കുന്നതിനും ഫോ​ടോ എടുക്കുന്നതിനും തടസമില്ലെങ്കിലും അത്​ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുമ്പോഴാണ് കുറ്റമായി മാറുക.


Keywords:  News, Gulf, Top-Headlines, UAE, Dubai, Crime, Photo, Social-Media, Report, Bank, Technology, Internet, UAE will make criminal offense to take a photo of people in public without their permission.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia