city-gold-ad-for-blogger

UAE Weather | യുഎഇയില്‍ വേനല്‍ മഴയ്ക്കിടയിലും അന്തരീക്ഷ താപനില കൂടുന്നു; വീണ്ടും 50 ഡിഗ്രി കടന്നു

അബൂദബി: (www.kasargodvartha.com) വേനല്‍ മഴയ്ക്കിടയിലും യുഎഇയില്‍ ചൂട് കൂടുന്നു. രാജ്യത്ത് വീണ്ടും അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപോര്‍ട് ചെയ്തു. ഉഷ്ണകാലത്ത് ഇത് രണ്ടാം തവണയാണ് യുഎഇയില്‍ അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുന്നത്. 

അല്‍ ഐനിലെ സൈ്വഹാനില്‍ രേഖപ്പെടുത്തിയ 51 ഡിഗ്രി സെല്‍ഷ്യസാണ് ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ താപനില. അതേസമയം യുഎഇയിലെ ഏറ്റവും താഴ്ന്ന താപനിലയും അല്‍ ഐനില്‍ തന്നെയാണ് രേഖപ്പെടുത്തിയത്. അല്‍ ഫോഹയില്‍ രേഖപ്പെടുത്തിയ 26.2 ഡിഗ്രി സെല്‍ഷ്യസാണ് ചൊവ്വാഴയിലെ ഏറ്റവും താഴ്ന്ന ചൂട്. 

UAE Weather | യുഎഇയില്‍ വേനല്‍ മഴയ്ക്കിടയിലും അന്തരീക്ഷ താപനില കൂടുന്നു; വീണ്ടും 50 ഡിഗ്രി കടന്നു


രാജ്യത്ത് ഇതിന് മുമ്പ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് ജൂണ്‍ 23നാണ്. അന്ന് ദഫ്‌റ മേഖലയിലെ ഔതൈദില്‍ 50.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്തരീക്ഷ താപനില. 

രാജ്യത്തെ പല എമിറേറ്റുകളും ജൂലൈ മാസത്തില്‍ കനത്ത മഴയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ഓഗസ്റ്റ് 14 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ ദക്ഷിണ, കിഴക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Keywords:  news,World,international,Abudhabi,Gulf,UAE,Rain,Weather,Top-Headlines, UAE weather: Temperature crosses 50°C for second time this summer

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia