city-gold-ad-for-blogger

യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞിന് സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍

അബൂദബി: (www.kasargodvartha.com 14.01.2022) യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്ച തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച് അതീവ ശ്രദ്ധയോടെ മാത്രം വാഹനങ്ങള്‍ ഓടിക്കണം. ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

യുഎഇയില്‍ ചില പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം 11 മണി വരെ കനത്ത മൂടല്‍ മഞ്ഞിന് സാധ്യതയുണ്ടെന്ന് അധികൃര്‍ അറിയിച്ചു. അബൂദബിയില്‍ അല്‍ ശവാമീഖ്, അല്‍ ശംഖ, ബനിയാസ്, അല്‍ റഹ്ബ, ശഖബൂത് സിറ്റി, അല്‍ ശഹാമ, അല്‍ റീഫ്, അല്‍ ഫലാഹ് എന്നിവിടങ്ങളിലൊക്കെ മൂടല്‍മഞ്ഞ് രൂപപ്പെട്ടതായാണ് റിപോര്‍ടുകള്‍.

യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞിന് സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍

Keywords:  Abudhabi, News, Gulf, World, Top-Headlines, ALERT, UAE, Weather, Fog, Vehicles, UAE weather: Fog alert issued, motorists warned of poor visibility.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia