ഓണ്‍ലൈനില്‍ മേക്കിട്ട് കേറാന്‍ വരുന്നവര്‍ ശ്രദ്ധിക്കുക; ഭീഷണികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും, 5 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അബൂദബി
അബൂദബി: (www.kasargodvartha.com 26.09.2021) ഓണ്‍ലൈന്‍ ഭീഷണികള്‍ക്ക് കടുത്ത ശിക്ഷ ചുമത്തുമെന്ന് മുന്നറിയിപ്പുമായി അബൂദബി പബ്ലിക് പ്രോസിക്യൂഷന്‍. ഓണ്‍ലൈന്‍ വഴി വ്യക്തികള്‍ക്ക് നേരെ നടക്കുന്ന ഭീഷണികള്‍ക്ക് രണ്ടുവര്‍ഷം വരെ തടവും രണ്ടരലക്ഷം മുതല്‍ അഞ്ചുലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും. 2021-ലെ ഫെഡറല്‍ നിയമത്തിലെ ആര്‍ടികിള്‍ 16 ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ കര്‍ശന നിയമവ്യവസ്ഥകളാണ് യുഎഇയില്‍ നടപ്പാക്കുന്നത്. കുറ്റകൃത്യത്തിലേക്ക് നയിക്കുന്നതോ വ്യക്തികളുടെ പദവിക്ക് ഹാനികരമാകുന്ന വിധത്തിലോ ഉള്ള ഭീഷണിയാണെങ്കില്‍ 10 വര്‍ഷം വരെ തടവാണ് ശിക്ഷയെന്നും പ്രോസിക്യൂഷന്‍ ട്വിറ്ററിലൂടെ അറിയിച്ചു.
Keywords: Abudhabi, News, Gulf, World, Top-Headlines, Fine, Jail, Blackmail, Online, UAE: Up to 2 years in jail, Dh500,000 fine for blackmailing others online