കോവിഡ് വ്യാപനം; യുഎഇയില്‍ 7 ഫീല്‍ഡ് ആശുപത്രികള്‍ കൂടി സ്ഥാപിക്കുമെന്ന് ആരോഗ്യ മേഖല വക്താവ്
അബൂദബി: (www.kasargodvartha.com 24.02.2021) യുഎഇയില്‍ ഏഴ് ഫീല്‍ഡ് ആശുപത്രികള്‍ കൂടി സ്ഥാപിക്കുമെന്ന് ആരോഗ്യ മേഖല വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനി. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം. വിവിധ എമിറേറ്റുകളില്‍ ഫീല്‍ഡ് ആശുപത്രികള്‍ സജീവമാക്കുകയും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും. രാജ്യത്ത് അംഗീകരിച്ച വാക്സിനുകള്‍ പ്രായമായവര്‍ക്കും വിട്ടുമാറാത്ത രോഗികള്‍ക്കും ഉള്‍പ്പെടെ വളരെ ഫലപ്രദവും സുരക്ഷിതവുമാണ്.
വാക്സിന് എടുക്കാന്‍ എല്ലാവരും ശ്രമിക്കണം. രാജ്യത്ത് 34,80,415 പേര്‍ക്ക് വാക്സിന് നല്കി. രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 60 വയസിന് മുകളിലുള്ള 57.66 ശതമാനം പേര്‍ക്കും വാക്സിന് നല്കി. 56,68,264 ഡോസ് വാക്സിനാണ് നല്‍കിയത്. 100 പേരില്‍ 57.31 ശതമാനം പേരും വാക്സിന് സ്വീകരിച്ചുവെന്നും ആരോഗ്യ മേഖല വക്താവ് വ്യക്തമാക്കി.
Keywords: Abudhabi, news, Gulf, World, Top-Headlines, health, Health-Department, COVID-19, UAE to set up seven Covid field hospitals







