യുഎഇയില്‍ ബലാത്സംഗത്തിന് വധശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍
ദുബൈ: (www.kasargodvartha.com 01.02.2021) യുഎഇയില്‍ ബലാത്സംഗ കുറ്റത്തിന് വധശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍. 14 വയസിന് താഴെയുള്ളവരുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കുമെന്നും ബലപ്രയോഗത്തിലൂടെ പുരുഷനുമായുള്ള ലൈംഗിക ബന്ധത്തിനും വധശിക്ഷ ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. കുട്ടികളുടെയും അഗതികളുടെയും സംരക്ഷണത്തിന് നിലവിലുള്ള ജുവനൈല്‍ നിയമങ്ങള്‍ക്ക് പുറമെയാണ് ബലാത്സംഗത്തിന് വധശിക്ഷ ലഭിക്കുന്ന ഫെഡറല്‍ നിയമം.
ബലം പ്രയോഗിച്ച് സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും, ബലപ്രയോഗത്തിലൂടെ പുരുഷനുമായ പ്രകൃതിവിരുദ്ധ ബന്ധത്തിലേര്‍പ്പെടുന്നതും വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍, 14 വയസിന് താഴെയുള്ളവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ബലപ്രയോഗം തെളിയിക്കേണ്ടതില്ലെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. നിഷ്‌കളങ്കത, മറവി രോഗം എന്നിവ മുതലെടുത്ത് നടത്തുന്ന ലൈംഗിക അതിക്രമങ്ങളും വധശിക്ഷ ലഭിക്കാവുന്ന ബലാത്സംഗമായി കണക്കാക്കുമെന്ന് പബ്ലിക്ക് പ്രോസിക്യൂഷന്‍ അറിയിച്ചു.
Keywords: Dubai, news, Gulf, World, Top-Headlines, Molestation, UAE to impose death penalty for this crime