Welfare Association | യുഎഇ തളങ്കര വെസ്റ്റ് ഹിൽ മുസ്ലിം വെൽഫെയർ അസോസിയേഷൻ നടത്തുന്ന പ്രവർത്തനം മാതൃകാപരം- യഹ് യ തളങ്കര

● വെൽഫെയർ അസോസിയേഷന്റെ 25-ാം വാർഷികം അബുഹൈലിൽ നടന്നു.
● വിദ്യാർത്ഥിനികൾക്ക് സ്വർണ മെഡലുകളും നേതാക്കൾക്ക് പുരസ്കാരങ്ങളും നൽകി.
● സംഘടനയുടെ പ്രവർത്തനങ്ങളെ പ്രമുഖർ പ്രശംസിച്ചു.
● ടി. ഉബൈദ് സാഹിബിന്റെ ഓർമയിൽ മാപ്പിളപ്പാട്ട് ആലപിച്ചു.
ദുബൈ: (KasargodVartha) ഉപജീവനത്തിനായി ദുബൈയിൽ കഴിയുന്ന പ്രവാസികൾ നടത്തുന്ന മത, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനം മാതൃകാപരമാണെന്നും രണ്ടര പതിറ്റാണ്ടുകളായി സ്വന്തം നാടിനെ വികസനത്തിൻ്റെ വെളിച്ചത്തിലേക്ക് നയിക്കുന്ന വെൽഫെയർ അസോസിയേഷനെപ്പോലെ ഒരു പ്രാദേശിക പ്രവാസി സംഘടന ഈ ഭൂപടത്തിൽ വിരളമാണെന്നും കെ എം സി സി ദുബൈ സ്റ്റേറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി യഹ്‌യ തളങ്കര പറഞ്ഞു.
വെൽഫെയർ@25 തവാസുൽ സിൽവർ ജൂബിലി, അബുഹൈൽ സ്കൗട്ട് മിഷൻ വെൽഫിറ്റ് അരീനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെൽഫെയർ ഇൻസ്പിറേഷണൽ എക്‌സലൻസി പുരസ്‌കാരം ഹുസൈൻ പടിഞ്ഞാറിന് സമ്മാനിച്ചു.
പ്രവർത്തകരുടെ മക്കളുടെ വിദ്യാഭ്യാസ പ്രോത്സാഹനത്തിൻ്റെ ഭാഗമായി ആറ് വിദ്യാർത്ഥിനികൾക്കുള്ള സ്വർണ മെഡൽ ബെസ്റ്റ് ഗോൾഡ് ഡയറക്ടർ സമീർ ചെങ്കള നിർവഹിച്ചു. ഡോ. ഫാത്തിമ ആസിഫ്, ഡോ. ഇർഫാന ഇബ്രാഹിം, നേഹ ഹുസൈൻ, ആരിഫ കോളിയാട്, ജസ്ബീർ, സന നൗഷാദ്, ജസാ ജലാൽ എന്നിവരാണ് അവാർഡ് ഏറ്റുവാങ്ങിയത്.
നേതൃനിരയിൽ വഴികാട്ടിയ കരീം തളങ്കരക്ക് ലീഡർഷിപ്പ് എക്‌സലൻസി അവാർഡ് യഹ്‌യ തളങ്കര കൈമാറി. രണ്ടര പതിറ്റാണ്ടിൻ്റെ നിസ്വാർഥ സേവനത്തിനുള്ള ഔട്ട്സ്റ്റാൻഡിങ് എക്‌സലൻസി അവാർഡ് ജേതാക്കളായ ആസിഫ് ഇഖ്ബാൽ, ജാഫർ അബ്ദുല്ല, ഷംസുദ്ദീൻ തായൽ, ബഷീർ കല, റസാഖ് മുഹമ്മദ് എന്നിവർക്കുള്ള ഉപഹാരം സാമൂഹിക പ്രവർത്തകൻ ശരീഫ് കോളിയാട് നിർവഹിച്ചു. സംഘടനക്ക് നെടുംതൂണായി പ്രവർത്തിച്ച ഹബീബ് അബ്ദുല്ലയ്ക്ക് ഫൗണ്ടേഷൻ അവാർഡും എൻ.ഇ. അബ്ദുൽ റഹ്‌മാന് ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡും അസ്‌ലം പടിഞ്ഞാർ സമ്മാനിച്ചു.
എം.എം.എച്ച്.എം. ഖത്തർ പ്രസിഡൻ്റ് ആദം കുഞ്ഞി തളങ്കര, ശരീഫ് കോളിയാട്, സമീർ ചെങ്കള, കരീം തളങ്കര, ആസിഫ് മേൽപറമ്പ്, താത്തു തൽഹത്ത്, ഷംനാസ് ഖത്തർ, ഫൈസൽ ഫില്ലി, ഡി.ഡി ഷഫീഖ്, ബഷീർ കല, ഉസ്മാൻ ഖത്തർ, മുബാറക് മസ്കത്ത്, നിസാം ഹമീദ് എന്നിവർ ആശംസകൾ നേർന്നു.
യോഗത്തിൽ പ്രസിഡൻ്റ് അസ്‌ലം മസ്കത്ത് അധ്യക്ഷത വഹിച്ചു. ജാഫർ അബ്ദുല്ല പ്രാർഥനയും ഹാഫിസ് ശൈബാൻ ഷംസ് ഖിറാഅത്തും ഹുസൈൻ പടിഞ്ഞാർ അധ്യക്ഷ പ്രഭാഷണവും നടത്തി. ടി. ഉബൈദ് സാഹിബിൻ്റെ ഓർമയിൽ മുഹമ്മദ് റഹ്മത്ത് മാപ്പിളപ്പാട്ട് ആലപിച്ചു. അസ്‌ലം പള്ളിക്കാൽ, ഫൈസൽ മുഹ്‌സിൻ, സുബൈർ അബ്ദുല്ല, സുബൈർ പള്ളിക്കാൽ, ബഷീർ സുറുമി, ആഷിക് പള്ളം, ബഷീർ കെ.എഫ്.സി., ഷബീർ അബ്ബാസ്, അസ്‌കർ ജബ്ബാർ, ജംഷീദ് പള്ളം തുടങ്ങിയവർ പങ്കെടുത്തു.
ജനറൽ സെക്രട്ടറി ജലാൽ തായൽ സ്വാഗതവും ആസിഫ് ഇഖ്ബാൽ നന്ദിയും പറഞ്ഞു.
ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Yahya Thalangara praised the UAE Thalangara West Hill Muslim Welfare Association's charitable activities as exemplary during their 25th-anniversary celebration.
#WelfareAssociation, #Expatriates, #Charity, #Dubai, #Anniversary, #CommunityService