യുഎഇ തളങ്കര കണ്ടത്തില്‍ ജുമഅമസ്ജിദ് മദ്രസ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Mar 15, 2012, 07:30 IST
ദുബായ്: തളങ്കര കണ്ടത്തില്‍ ജുമഅ മസ്ജിദ് മദ്രസ യുഎഇ കമ്മിറ്റിയുടെ ജനറല്‍ബോഡിയോഗം 9ന് ദേര വൈറ്റ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടന്നു. ജനാബ് ഹംസാഹാജിയുടെ അദ്ധ്യക്ഷതയില്‍ ജനാബ് അസ്ലം പടിഞ്ഞാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജനാബ് എ.എം.ബഷീറിന്റെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച യോഗത്തില്‍ എം.എ.ശഹീദ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും അസ്ലം പടിഞ്ഞാറിന്റെ മേല്‍നോട്ടത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.
ഭാരവാഹികള്‍: ഹംസ ഹാജി(പ്രസിഡന്റ്), എം.എ.ബഷീര്‍, സത്താര്‍ ഹാജി, എ.പി.അഷറഫ്(വൈസ് പ്രസിന്റുമാര്‍), അഷറഫ് മുട്ടത്തോടി(ജനറല്‍ സെക്രട്ടറി), എം.എ.ശഹീദ്, തല്‍ഹത്ത് കണ്ടത്തില്‍, സക്കറിയ പതിക്കുന്നില്‍(ജോയിന്റ് സെക്രട്ടറിമാര്‍),ഹാജി, അസ്ലം പടിഞ്ഞാര്‍(ട്രഷറര്‍).
യോഗത്തില്‍ ഹസ്സന് കുട്ടി ആശംസാപ്രസംഗം നടത്തി. തല്‍ഹത്ത് കണ്ടത്തില്‍ നന്ദി പറഞ്ഞു.
Keywords: UAE, Thalangara, Gulf







