city-gold-ad-for-blogger

അബുദബിയില്‍ വിമാനത്താവളത്തിന്റെ നിര്‍മാണ മേഖലയിലും എണ്ണ ടാങ്കെറുകളിലും സ്ഫോടനം; ഡ്രോൺ ആക്രമണമെന്ന് സൂചന; ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതി

അബുദബി: (www.kasargodvartha.com 17.02.2022) അബുദബിയിൽ ഡ്രോൺ ആക്രമണം നടന്നതായി റിപോർട്. പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതി വിമതർ മുന്നോട്ട് വന്നു. എണ്ണക്കമ്പനിയായ അഡ്നോകിന്റെ സംഭരണശാലകൾക്ക് സമീപമുള്ള വ്യാവസായിക മേഖലയിൽ മൂന്ന് ഇന്ധന ടാങ്കെർ ട്രകുകൾ പൊട്ടിത്തെറിച്ചതായും പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിർമാണ സ്ഥലത്ത് തീപിടുത്തമുണ്ടായതായും അബുദബി പൊലീസ് അറിയിച്ചു.

  
അബുദബിയില്‍ വിമാനത്താവളത്തിന്റെ നിര്‍മാണ മേഖലയിലും എണ്ണ ടാങ്കെറുകളിലും സ്ഫോടനം; ഡ്രോൺ ആക്രമണമെന്ന് സൂചന; ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതി



രണ്ട് തീപിടിത്തങ്ങൾ അധികൃതർ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് യുഎഇക്ക് നേരെ ആക്രമണം നടത്തിയതായി യെമനിലെ ഇറാൻ അനുകൂല ഹൂതി പ്രസ്ഥാനം അറിയിച്ചത്. യുഎഇയിൽ 'ആഴത്തിൽ' ഒരു സൈനിക ഓപെറേഷൻ ആരംഭിച്ചതായും വരും മണിക്കൂറുകളിൽ വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്നും ഹൂതി വക്താവ് പറഞ്ഞു.

പ്രാരംഭ അന്വേഷണത്തിൽ സ്ഫോടനത്തിനും തീപിടുത്തത്തിനും കാരണമായിട്ടുണ്ടായേക്കാവുന്ന ഒരു ചെറിയ വിമാനത്തിന്റെ ഭാഗങ്ങൾ ഡ്രോൺ ആയിരിക്കാൻ സാധ്യതയുള്ളതായി കണ്ടെത്തിയാതായി അബുദബി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. സംഭവങ്ങളിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സമഗ്രമായ അന്വേഷണം ആരംഭിച്ചതായും പ്രസ്താവനയിൽ പറയുന്നു.


Keywords:  Gulf, Abudhabi, News, Top-Headlines, Attack, UAE, Police, Airport, Army, Investigation, Fire, Blast, Explosion, Drone Strike, UAE Says Explosion in Abu Dhabi Possibly Caused by Drone Strike.


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia