യുഎഇയില്‍ പുതുതായി 427 പേര്‍ക്ക് കൂടി കോവിഡ്; 341 പേര്‍ക്ക് കൂടി രോഗമുക്തി
Aug 29, 2020, 17:24 IST
അബൂദബി: (www.kasargodvartha.com 29.08.2020) യുഎഇയില്‍ ശനിയാഴ്ച 427 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 69,328 ആയി. 341 പേര്‍ കൂടി രോഗമുക്തി നേടിയത്. ആകെ രോഗം ഭേദമായവരുടെ എണ്ണം 60,202 ആയി.
അതേസമയം 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ആകെ മരണസംഖ്യ 379 ആണ്. നിലവില്‍ 8,747 പേരാണ് ചികിത്സയിലുള്ളത്. 88,803 പുതിയ കോവിഡ് പരിശോധനകള്‍ കൂടി നടത്തിയതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
Keywords: Abudhabi, News, Gulf, World, Top-Headlines, Covid-19, Health, Treatment, UAE reports 427 Covid 19 cases, 341 recoveries







