യുഎഇയില്‍ 3,498 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 16 മരണം
Feb 26, 2021, 17:09 IST
അബൂദബി: (www.kasargodvartha.com 26.02.2021) യുഎഇയില്‍ വെള്ളിയാഴ്ച 3,498 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 2478 പേര് രോഗമുക്തി നേടി. അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 16 കോവിഡ് മരണങ്ങളും റിപോര്‍ട് ചെയ്തു. 1,87,176 കോവിഡ് പരിശോധനകളാണ് പുതിയതായി നടത്തിയത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,85,160 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,77,537 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 1198 മരണങ്ങളും റിപോര്‍ട് ചെയ്യപ്പെട്ടു. നിലവില്‍ 6425 കോവിഡ് രോഗികളാണ് യുഎഇയിലുള്ളത്.
Keywords: Abudhabi, news, Gulf, World, Top-Headlines, COVID-19, Report, UAE reports 3,498 Covid-19 casse; 16 deaths







