യുഎഇയില്‍ 2,101 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 10 മരണം
Mar 18, 2021, 17:30 IST
അബൂദബി: (www.kasargodvartha.com 18.03.2021) യുഎഇയില്‍ 2,101 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് 10 മരണങ്ങള്‍ കൂടി റിപോര്‍ട് ചെയ്തു. അതേസമയം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 2,628 പേര്‍ രോഗമുക്തി നേടി. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 4,34,465 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇവരില്‍ 4,16,105 പേര്‍ ഇതിനോടകം രോഗമുക്തി നേടി. ആകെ 1,424 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. നിലവില്‍ 16,936 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,98,328 കോവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയത്.
Keywords: Abudhabi, News, Gulf, World, Top-Headlines, COVID-19, Treatment, Death, UAE reports 2,101 Covid-19 cases; 10 deaths