യുഎഇയില്‍ 1,974 പേര്‍ക്ക് കൂടി കോവിഡ്; 1,836 പേര്‍ക്ക് രോഗമുക്തി, 3 മരണം
Apr 30, 2021, 17:16 IST
അബൂദബി: (www.kasargodvartha.com 30.04.2021) യുഎഇയില്‍ വെള്ളിയാഴ്ച 1,974 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,20,236 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,836 പേര്‍ കൂടി രോഗ മുക്തി നേടിയതോടെ ആകെ 5,00,779 പേര്‍ക്ക് രോഗമുക്തരായതായി ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുഎഇയില്‍ കോവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,587 ആയി. നിലവില്‍ രാജ്യത്ത് 17,870 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
Keywords: Abudhabi, News, Gulf, World, Top-Headlines, COVID-19, UAE reports 1,974 Covid-19 cases, 1,836 recoveries, 3 deaths