യുഎഇയില്‍ 1,928 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 2 മരണം
Apr 12, 2021, 17:28 IST
അബൂദബി: (www.kasargodvartha.com 12.04.2021) യുഎഇയില്‍ തിങ്കളാഴ്ച 1,928 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,719 പേര് കൂടി രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപോര്‍ട് ചെയ്യപ്പെട്ടത്.
രാജ്യത്ത് ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 4,85,675 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 4,70,175 പേരും ഇതിനോടകം രോഗമുക്തരായി. 1,533 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപോര്‍ട് ചെയ്തത്. നിലവില്‍ 13,967 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
Keywords: Abudhabi, News, Gulf, World, Top-Headlines, Treatment, Death, UAE reports 1,928 Covid-19 cases, 1,719 recoveries, 2 deaths