യുഎഇയില്‍ 1,735 പേര്‍ക്ക് കൂടി കോവിഡ്; 1,701 പേര്‍ക്ക് രോഗമുക്തി, 3 മരണം
May 8, 2021, 17:22 IST
അബൂദബി: (www.kasargodvartha.com 08.05.2021) യുഎഇയില്‍ ശനിയാഴ്ച 1,735 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 1,701 പേര്‍ കൂടി രോഗമുക്തി നേടി. രാജ്യത്ത് മൂന്നുപേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുട ആകെ എണ്ണം 1,610 ആയി.
യുഎഇയില്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 5,34,445 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 5,14,769 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 18,066 കോവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
Keywords: Abudhabi, News, Gulf, World, Top-Headlines, COVID-19, Death, Treatment, UAE reports 1,735 Covid-19 cases, 1,701 recoveries, 3 deaths