യുഎഇയില്‍ 1,491 പേര്‍ക്ക് കൂടി കോവിഡ്; രോഗം ബാധിച്ച് 24 മണിക്കൂറിനിടെ മരണങ്ങളില്ല
Oct 24, 2020, 17:49 IST
അബൂദബി: (www.kasargodvartha.com 24.10.2020) യുഎഇയില്‍ ശനിയാഴ്ച 1,491 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,23,764 ആയി. അതേസമയം 1,826 പേര്‍ കൂടി രോഗമുക്തി നേടി. രാജ്യത്ത് ആകെ 1,16,894 പേരാണ് രോഗമുക്തി നേടിയത്.
കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 475 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. നിലവില്‍ 6,395 പേര്‍ ചികിത്സയിലാണ്. 1,24,404 പരിശോധനകള്‍ കൂടി പുതുതായി നടത്തി.
Keywords: Abudhabi, News, Gulf, World, Top-Headlines, COVID-19, Treatment, Death, UAE reports 1,491 Covid-19 cases, no deaths